Tuesday, February 19, 2013

ബ്രിട്ടീഷ് മേധാവികളുടെ ശവക്കല്ലറ പുതുക്കല്‍ നിയമസഭയില്‍

മലപ്പുറം ജില്ലയില്‍ ബ്രിട്ടീഷ് മേധാവികളുടെ ശവക്കല്ലറകള്‍ പുതുക്കിപ്പണിയാനുള്ള നീക്കം നിയമസഭയില്‍. പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എയാണ് സബ്മിഷനിലൂടെ ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചത്. മലബാര്‍ കലാപം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശവക്കല്ലറകള്‍ മോടിപിടിപ്പിക്കുന്നത് അപമാനകരവും സ്വാതന്ത്ര്യസമര സേനാനികളെ ആക്ഷേപിക്കാനുമാണെന്ന് ശ്രീരാമകൃഷ്ണന്‍ സഭയില്‍ പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായ കോമണ്‍വെല്‍ത്ത് ഹര്‍ഗ്രേവിസ് കമീഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ശവക്കല്ലറകള്‍ മോടിപിടിപ്പിക്കുന്നത്. തിരൂരങ്ങാടി കലാപത്തില്‍ കൊല്ലപ്പെട്ട സേനാമേധാവി വില്യം റൗളിന്റെ ശവക്കല്ലറ ഇതിനകം അറ്റകുറ്റപ്പണി നടത്തിക്കഴിഞ്ഞു. വില്യം മഫറ്റ്സ് ഗ്രേറ്റ്, ജോണ്‍ കെനി എന്നിവരുടെ ശവക്കല്ലറുകളുടെയും മോടി കൂട്ടിയിട്ടുണ്ട്. കലാപത്തില്‍ കൊല്ലപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകങ്ങള്‍ ഇനിയും നിര്‍മിക്കാന്‍ തയ്യാറാകാത്തപ്പോള്‍ സ്വതന്ത്ര ഇന്ത്യയില്‍ എന്തിനാണ് ബ്രിട്ടീഷ് മേധാവികളുടെ സ്മാരകങ്ങള്‍ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പി ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റവന്യൂമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയില്ലായിരുന്നു. പ്രശ്നം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

deshabhimani 190213

No comments:

Post a Comment