ദേശീയതലത്തില്‍ 11 തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത രണ്ടുദിവസത്തെ പൊതു പണിമുടക്കിന്റെ ആദ്യദിവസം ബംഗാളില്‍&ലവേ; പൂര്‍ണ ബന്ദായി. മമത സര്‍ക്കാരിന്റെ ഭീഷണിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമവും ചെറുത്താണ് ബംഗാള്‍ ജനത പണിമുടക്കില്‍ പങ്കാളികളായത്. കേന്ദ്രതൊഴില്‍ സംഘടനകളുടെ സമരത്തിന് ഇടതുമുന്നണി പൂര്‍ണ പിന്തുണ നല്‍കി. പണിമുടക്ക് തകര്‍ക്കാന്‍ മമതാ സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും നടത്തിയ ഭീഷണിയും അക്രമവും ശിക്ഷാനടപടികളും ചെറുത്ത് എല്ലാ വിഭാഗം ജനങ്ങളും സമരത്തില് അണിനിരന്നു. ഗ്രാമ നഗര വ്യത്യാസമില്ലാതെ സമസ്തമേഖലയിലും സമരം വിജയമായി. ഇടതുപക്ഷ കര്‍ഷകസംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ കാര്‍ഷികമേഖലയും പൂര്‍ണമായും സ്തംഭിച്ചു.
അസണ്‍സോള്‍, ദുര്‍ഗാപുര്‍, ഹാള്‍ദിയ, കരഖ്പുര്‍, ബാരക്പുര്‍, ഹൗറ, റായഗ് തുടങ്ങി എല്ലാ വ്യവസായമേഖലകളിലും ഭൂരിപക്ഷംതൊഴിലാളികളും ജോലിയില്‍നിന്ന് വിട്ടുനിന്നു. ഉത്തരബംഗാളിലെ ചായത്തോട്ടങ്ങളെല്ലാം നിശ്ചലമായി. ചണമില്ലുകളൊന്നും പ്രവര്‍ത്തിച്ചില്ല. ബര്‍ദ്വമാന്‍ ജില്ലയിലെ കല്‍ക്കരിഖനികളില്‍ 70ശതമാനത്തോളം പേര്‍ ജോലിക്കെത്തിയില്ല. കൊല്‍ക്കത്ത തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സമരം ബാധിച്ചു. കൊല്‍ക്കത്തയിലും ജില്ലകളിലും സ്വകാര്യവാഹനങ്ങള്‍ ഓടിയില്ല. പൊലീസ് അകമ്പടിയോടെ ഏതാനും സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടിച്ചെങ്കിലും യാത്രക്കാര്‍ വളരെ കുറവായിരുന്നു. മെടോ ട്രെയിനുകള്‍ പ്രവര്‍ത്തിച്ചെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ സര്‍വീസുകള്‍ ചുരുക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. ബാങ്കുകളും സ്വകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സെക്രട്ടറിയറ്റായ റൈറ്റേഴ്സ് ബിള്‍ഡിങ്ങിലും മറ്റു ചില ഓഫീസുകളിലും ഭരണകക്ഷി ആനുകൂല സംഘടനകളിലെ ചില അംഗങ്ങള്‍ ക്യാമ്പ് ചെയ്ത് ജോലിക്ക് ഹാജരായതായി വരുത്തിയെങ്കിലും സൗജന്യഭക്ഷണവും കഴിച്ച് ഉച്ചയ്ക്കുമുമ്പ് അവര്‍ സ്ഥലം വിട്ടു.
ഐടി മേഖലയിലും സമരം കാര്യമായി ബാധിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഹാജര്‍നില പത്തുശതമാനത്തില്‍താഴെ മാത്രമായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ മിക്കയിടങ്ങളിലും പ്രകടനവും യോഗവും നടത്തി. കൊല്‍ക്കത്ത ഹസറ റോഡില്‍ സമരത്തിന് അനുകൂലമായി പ്രകടനം നടത്തിയവര്‍ക്കിടയിലേക്ക് ഗതാഗതമന്ത്രി മദന്‍ മിത്ര വണ്ടി ഓടിച്ചെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി . മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പ്രകടനക്കാര്‍ക്കു നേരെ പേലീസ് ലാത്തിചാര്‍ജ് നടത്തി. സ്ത്രീകളുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കു പറ്റി. സംസ്ഥാനത്തൊട്ടാകെ സമരത്തിന് നേതൃത്വം നല്‍കിയ 2000ത്തിലധികം പേരെ അറസ്റ്റ് ചെയ്തു.
(ഗോപി)
deshabhimani 210213
No comments:
Post a Comment