കല്‍പ്പറ്റ: പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തിയ സര്‍വേ തട്ടിപ്പ്. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചും ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയുമാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടി എന്‍ പ്രതാപന്‍ എംഎല്‍എ ചെയര്‍മാനായ സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ വടക്കന്‍മേഖല കമ്മിറ്റി തിങ്കളാഴ്ച കല്‍പ്പറ്റയില്‍ സിറ്റിങ് നടത്തിയതും സുപ്രീംകോടതിയില്‍ നല്‍കാന്‍ ശുപാര്‍ശകള്‍ തയ്യാറാക്കിയതും. തീര്‍ത്തും ജനവിരുദ്ധമായ റിപ്പോര്‍ട്ടാണ് വനം വകുപ്പിന്റേത്.
പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപിക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കികൊണ്ടുള്ള നിര്‍ദേശം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് യോഗത്തിന്റെ തീരുമാനമായി ഉപസമിതി ചെയര്‍മാന്‍ പ്രതാപന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പവര്‍ പോയിന്റ് പ്രസന്റേഷനിലുടെ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസമേഖല ആകെ 63.800കിലോമീറ്റര്‍ മാത്രമാണ്. ബാക്കി പ്രദേശങ്ങള്‍ മുഴുവന്‍ സംസ്ഥാനത്തെ റിസര്‍വ് വനങ്ങളോ കര്‍ണ്ണാടക-തമിഴ്നാട് വനാതിര്‍ത്തികളോ ആണ്. തോല്‍പ്പെട്ടി റെയ്ഞ്ചില്‍ തോല്‍പ്പെട്ടി മുതല്‍ പുലിവാല്‍ മൂല വരെയുള്ള ഒന്‍പത് കിലോമീറ്റര്‍, എമ്മടി-പനവല്ലി 2.5 കിലോമീറ്റര്‍, കാട്ടിക്കുളം-രണ്ടാംഗേറ്റ് മൂന്ന് കിലോമീറ്റര്‍, രണ്ടാംഗേറ്റ്-ക്ഷാണമംഗലം മൂന്നൂറ് മീറ്റര്‍ ഇത്രയുമാണ് തോല്‍പ്പെട്ടി റെയ്ഞ്ചില്‍ വനംവകുപ്പിന്റെ കണക്കിലെ ജനവാസകേന്ദ്രങ്ങള്‍. ബത്തേരി റെയ്ഞ്ചില്‍ ബത്തേരി-നൂല്‍പ്പുഴ വില്ലേജുകളിലായി കരുവള്ളിക്കുന്ന് മുതല്‍ കല്ലൂര്‍ പഴയ ചന്ദനഫാക്ടറിവരെ 10 കിലോമീറ്റര്‍ മാത്രമാണ് ജനവാസമുള്ളതെന്ന് പറയുന്നു. മറ്റുജനവാസകേന്ദ്രങ്ങള്‍ പരാമര്‍ശിക്കുന്നില്ല. മുത്തങ്ങ റെയ്ഞ്ചില്‍ പഴയ ചന്ദന ഫാക്ടറിമുതല്‍ നമ്പ്യാര്‍ക്കുന്ന്വരെയുള്ള 12 കിലോമീറ്ററാണ് ജനവാസകേന്ദ്രമായി റിപ്പോര്‍ട്ടിലുള്ളത്. കുറിച്ച്യാട് റെയ്ഞ്ചില്‍ വഴിക്കടവ്-മാതമംഗലം എട്ട് കിലോമീറ്റര്‍, മൂടക്കൊല്ലി-തേന്‍കുഴി നാല് കിലോമീറ്റര്‍, തേന്‍കുഴി-കട്ടയാട് ആറ് കിലോമീറ്റര്‍, കട്ടയാട്-കോട്ടക്കുന്ന് നാല് കിലോമീറ്റര്‍, കോട്ടക്കുന്ന്-കരുവള്ളി നാല് കിലോമീറ്റര്‍ എന്നിവയാണ് ജനവാസകേന്ദ്രങ്ങള്‍. ജനവാസകേന്ദ്രങ്ങളെ പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപനത്തില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉപസമിതി സുപ്രീംകോടതിക്ക് നല്‍കുന്ന ശുപാര്‍ശയില്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ടനുസരിച്ച് ഈപ്രദേശങ്ങള്‍ മാത്രമാണ് ഉണ്ടാകുക.
വ്യക്തത നല്‍കാതെ വളരെ വേഗത്തിലായിരുന്നു ഉപസമിതിയുടെ സിറ്റിങ്ങില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍. പ്രശ്നത്തെ ലളിതവല്‍ക്കരിച്ചായിരുന്നു അവതരണം. ആളുകള്‍ക്ക് അഭിപ്രായംപറയാന്‍പോലും അവസരമുണ്ടായിരുന്നില്ല. 344.44 ചതുരശ്രകിലോമീറ്റര്‍ ദൈര്‍ഘ്യമാണ് വയനാട് വന്യജീവി സങ്കേതത്തിനുള്ളത്.
deshabhimani 130213
No comments:
Post a Comment