കേരള സാഹിത്യ അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു. സാംസ്കാരിക മന്ത്രിയെ വിമര്‍ശിച്ചെന്നപേരില്‍ വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്തിനേയും മറ്റും പുറത്താക്കിയതിനെത്തുടര്‍ന്നാണ് പുനഃസംഘടന.
ജോസ് പനച്ചിപ്പുറം, ഡോ. സന്തോഷ് ജെ കെ വി, പി കെ പാറക്കടവ്, ഡോ. ഡി ബഞ്ചമിന്‍, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, വിജയലക്ഷ്മി എന്നിവരെയാണ് നിര്‍വാഹകസമിതിയിലേക്ക് തെരഞ്ഞെടുത്തത്. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായി. പ്രസിഡന്റ് പെരുമ്പടവം, സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, ട്രഷറര്‍ തൃശൂര്‍ കലക്ടര്‍ പി എം ഫ്രാന്‍സിസ്, സാംസ്കാരികവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവരടങ്ങുന്നതാണ് നിര്‍വാഹകസമിതി. കലക്ടര്‍ പി എം ഫ്രാന്‍സിസ് (ഫിനാന്‍സ്), ഡോ. അജിതന്‍ മേനോത്ത് (പബ്ലിക്കേഷന്‍), കല്‍പ്പറ്റ നാരായണന്‍ (ലൈബ്രറിയും ഗവേഷണവും), കൈനകരി ഷാജി (സാഹിത്യലോകം), ഡോ. ചന്ദ്രമതി (മലയാളം ലിറ്റററി സര്‍വേ), എം ഡി രാജേന്ദ്രന്‍ (വികസനകാര്യം) എന്നിവരെ വിവിധ ഉപസമിതി കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. സാഹിത്യ അക്കാദമിയിലെ ഭരണമുരടിപ്പ് ചൂണ്ടിക്കാട്ടി സാംസ്കാരിക മന്ത്രി കെ സി ജോസഫിനേയും അക്കാദമി പ്രസിഡന്റിനേയും രൂക്ഷമായി വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് ബാലചന്ദ്രന്‍ വടക്കേടത്ത്, നിര്‍വാഹക സമിതിയംഗങ്ങളായിരുന്ന കെ രഘുനാഥന്‍, അജയപുരം ജ്യോതിഷ് കുമാര്‍ എന്നിവരെ പുറത്താക്കിയത്.
deshabhimani
No comments:
Post a Comment