Wednesday, February 13, 2013
സൂര്യനെല്ലി; നിയമോപദേശം തള്ളണമെന്ന് പ്രതിപക്ഷം
സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലിയുടെ നിയമോപദേശം തള്ളണമെന്നാവശ്യപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും ആസിഫലിയല്ല നിയമത്തിന്റെ അവസാന വാക്കെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. പി ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. പി ജെ കുര്യന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച വനിത എംഎല്‍എമാരെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 6 വനിത എംഎല്‍എമാര്‍ സഭയ്ക്ക് പുറത്ത് സത്യാഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സൂര്യനെല്ലിക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താന്‍ നിയമോപദേശം ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കുര്യനെ രക്ഷപ്പെടുത്താനാണ് നിയമോപദേശം തേടിയതെന്നും കെപിസിസി ഓഫീസിലിരുന്നാണ് നിയമോപദേശം തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. അഞ്ചേരി ബേബി, ജയകൃഷ്ണന്‍ വധക്കേസുകളില്‍ പുനരന്വേഷണം നടത്തുന്ന സര്‍ക്കാര്‍ സൂര്യനെല്ലിക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാകാത്തത് ഇരട്ടത്താപ്പാണ്. ആഭ്യന്തര മന്ത്രി മുഖംമൂടിയണിഞ്ഞ പകര്‍ന്നാട്ടക്കാരനാണെന്നും ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു.
സൂര്യനെല്ലി വിഷയത്തില്‍ സര്‍ക്കാരിന് മൂന്ന് നിയമോപദേശം ലഭിച്ചെന്നും മൂന്നിലും പുനരന്വേഷണം ആവശ്യമില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നും നിയമോപദേശത്തിനെതിരായി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
കേസില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാരിന് ലഭിച്ച മൂന്ന് നിയമോപദേശവും സഭയുടെ മേശപ്പുറത്ത് വെക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരേ വിഷയത്തില്‍ ഒന്നിലേറെ തവണ നോട്ടീസ് നല്‍കാന്‍ അനുവദിക്കുന്നത് പോരായ്മയായി കാണരുതെന്നും സ്പീക്കറുടെ റൂളിങ് നിരന്തരം ലംഘിക്കുന്നത് ആശാസ്യമല്ലെന്നും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു.
deshabhimani
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment