Friday, February 15, 2013

ഗള്‍ഫ് വിമാന നിരക്ക് വീണ്ടും കൂട്ടി


വിമാനക്കമ്പനികള്‍ ഗള്‍ഫ് മേഖലയിലെ ടിക്കറ്റ് നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഉംറ തീര്‍ഥാടകരെ ലക്ഷ്യംവച്ചാണ് വര്‍ധനയെങ്കിലും സാധാരണ യാത്രക്കാരെയും ഇതു ബാധിക്കും. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ വഴിയുള്ള ടിക്കറ്റ് നിരക്കിലും വര്‍ധനയുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള നിരക്ക് മാറ്റമില്ലാതെ തുടരുമ്പോഴാണിത്. 9000-10000 രൂപയായിരുന്ന ജിദ്ദയിലേക്കുള്ള നിരക്ക് 19,000-22,000 വരെയായി ഉയര്‍ത്തി. വിദേശ വിമാനകമ്പനികളടക്കമുള്ളവര്‍ ഒരേ നിരക്കാണ് ഈടാക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ ഗള്‍ഫ് നാടുകളിലേക്കെല്ലാം ഇപ്പോള്‍ 17,000-20,000 നല്‍കണം. ഇവിടങ്ങളിലേക്ക് 7000 വരെയായി നിരക്ക് കുറച്ചിരുന്നു. ഈ നിരക്കാണ് കുത്തനെ കൂട്ടിയത്. നാല് മാസത്തിനിടെ രണ്ടാംതവണയാണ് ഈ വര്‍ധന. ജിദ്ദയിലേക്കുള്ള മടക്കടിക്കറ്റിന് 30,000 രൂപ വരെ നല്‍കണം. യുഎഇയിലേക്കും മടക്കടിക്കറ്റടക്കം 25,000 രൂപവരെ നിരക്ക് ഈടാക്കുന്നു. ഉംറ തീര്‍ഥാടകര്‍ക്കുള്ള നിരക്ക് ഇപ്പോള്‍ 31,000 രൂപയാണ്. എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ എല്ലാ വിമാന കമ്പനികളും ഒരേ നിരക്കാണ് ഈടാക്കുന്നത്. 2010 ല്‍ ഉംറ തീര്‍ഥാടകരോട് ഈടാക്കിയ ടിക്കറ്റ് നിരക്ക് 12,000 രൂപയായിരുന്നു. 2011ല്‍ 18000 രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞവര്‍ഷം 23,000 മായിരുന്നു നിരക്ക്. എന്നാല്‍, നടപ്പുവര്‍ഷം 31,000 രൂപയായി ഉയര്‍ത്തി. ഉംറ തീര്‍ഥാടകരുടെ തിരക്കു കാരണം വിമാനങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല. ദുബായ്, ദോഹ, ഖത്തര്‍ വഴിയെല്ലാം ഉംറ തീര്‍ഥാടകരെ കയറ്റിവിടുന്നതിനാല്‍ എല്ലായിടങ്ങളിലേക്കും നിരക്ക് വര്‍ധിച്ചു.

deshabhimani 150213

No comments:

Post a Comment