Saturday, February 9, 2013

സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ച് ജ.ബസന്ത് രംഗത്ത്


സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിക്കുന്ന ഹൈക്കോടതി മുന്‍ ജഡ്ജി ആര്‍ ബസന്തിന്റെ പ്രതികരണം ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടു. സൂര്യനെല്ലികേസില്‍ സ്പെഷ്യല്‍ കോടതി കുറ്റക്കാരെന്ന് വിധിച്ച മുഴുവന്‍ പ്രതികളെയും വെറുതെവിട്ട രണ്ടംഗ ഹൈക്കോടതി ബെഞ്ചില്‍ അംഗമായിരുന്നു ബസന്ത്. തങ്ങളുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി വിധിയെയും ബസന്ത് വിമര്‍ശിച്

"ഹൈക്കോടതി വിധി വായിക്കാത്തതു കൊണ്ടാണ് സുപ്രീം കോടതി ഞെട്ടിയത്. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതല്ല. ബാലവേശ്യാവൃത്തിയാണ് നടത്തിയത്. ചെറുപ്പത്തിലേ അവള്‍ വഴി പിഴച്ചവളാണ്. പക്വതയില്ലാത്തവളാണ്. വിദ്യാര്‍ഥിനിയായിരിക്കെത്തന്നെ തട്ടിപ്പു കാട്ടിയവളാണെന്നും ബസന്ത് കുറ്റപ്പെടുത്തി. തന്റെ വിധിപ്രസ്താവമാണ് ഈ കേസില്‍ തനിക്ക് പറയാനുള്ളതെന്നും ബസന്ത് പറയുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചതു കൊണ്ടല്ല കുര്യനെതിരെ കോടതി നിലപാട് മാറ്റിയെന്നത് ശരിയല്ല.""- ബസന്ത് പറഞ്ഞു. ഒരു സംഭാഷണ മധ്യേയാണ് ബസന്ത് ഹൈക്കോടതി വിധിയെ ന്യായീകരിച്ച് പെണ്‍കുട്ടിയെ അതിനിശിതമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ബസന്തിന്റെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. കേരളത്തിന് നാണക്കേടാണ ്ഈ ന്യായാധിപനെന്ന്ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ശൈലജ പറഞ്ഞു. ബസന്തിനെതിരെ കേരളം ഒറ്റമനസ്സായി രംഗത്തിറങ്ങുമെന്നും അവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment