Friday, February 15, 2013
ബസന്തിന് വക്കാലത്തുമായി അന്വേഷണ ഉദ്യോഗസ്ഥനും
സൂര്യനെല്ലി പെണ്‍കുട്ടിയെ ആക്ഷേപിച്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ഇട്ടൂപ്പും രംഗത്ത്. ചൊവ്വാഴ്ച ഇതിനായി വാര്‍ത്താസമ്മേളനം വിളിച്ച ഇട്ടൂപ്പ്, ജസ്റ്റിസ് ബസന്ത് പറഞ്ഞത് 100 ശതമാനം ശരിയാണെന്നും പെണ്‍കുട്ടി പറഞ്ഞത്90 ശതമാനവും കളവാണെന്നും പറഞ്ഞു. പി ജെ കുര്യനെതിരെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു വ്യക്തമായതിനാലാണ് പ്രതിയാക്കാതിരുന്നത്. കേസ് പുനരന്വേഷിക്കാന്‍ നിയമവ്യവസ്ഥയില്ലെന്നും ഇട്ടൂപ്പ് പറഞ്ഞു.
എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അന്വേഷണത്തിന് തന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന കുര്യന്‍ കേരളത്തില്‍ ഒരാഴ്ച ടൂറിലായിരിക്കെയാണ് ഒരുദിവസം സൂര്യനെല്ലി പെണ്‍കുട്ടിയുടെ അടുത്ത് വന്നതായി പറയുന്നത്. രാത്രി ഏഴോടെയാണ് കുര്യന്‍ തന്റെയടുത്തു വന്നതെന്ന് പെണ്‍കുട്ടി പറയുന്നു. ഇതനുസരിച്ച് കുര്യന്റെ ടൂര്‍ ഡയറി പരിശോധിച്ചു. അദ്ദേഹം കേരളത്തിലുണ്ടായിരുന്ന ദിവസങ്ങളില്‍ പങ്കെടുക്കുന്ന പരിപാടികളില്‍നിന്ന് രാത്രി എട്ടിനു ശേഷമല്ലാതെ ഒരിടത്തും പോയിട്ടില്ലെന്നു വ്യക്തമായി. കോട്ടയം, ചങ്ങനാശേരി, തിരുവല്ല സ്ഥലങ്ങളിലായിരുന്നു പരിപാടികള്‍. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് തന്നെ മാറ്റി സിബി മാത്യൂസിനെ ചുമതല ഏല്‍പ്പിച്ചത്. കുര്യനെ പ്രതിയാക്കാത്തതിനാലാണ് മാറ്റിയത്. എന്നാല്‍, സിബി മാത്യൂസിനും കുര്യനെ പ്രതിയാക്കാനായില്ല. ധര്‍മരാജന്‍ കാശുകൊടുത്താല്‍ എന്തും പറയുന്നവനാണ്. പ്രതിയായ കണ്ടക്ടര്‍ രാജു നിരപരാധിയാണ്. പെണ്‍കുട്ടി വിളിച്ചപ്പോള്‍ വന്നു എന്നല്ലാതെ മറ്റൊരു തെറ്റും ഇയാള്‍ ചെയ്തിട്ടില്ലെന്നും ഇട്ടൂപ്പ് പറഞ്ഞു.
deshabhimani 140213
Subscribe to:
Post Comments (Atom)
No comments:
Post a Comment