ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോല്‍പ്പാദനം വീണ്ടും പരിമിതപ്പെടുത്തി. ആറ് ജനറേറ്ററുകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ശേഷിക്കുന്ന അഞ്ചും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പീക്ക് ലോഡ് സമയങ്ങളില്‍ മാത്രമാണ് അവ അല്‍പ്പനേരമെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നത്.
മുല്ലപ്പെരിയാര്‍ പ്രതിസന്ധിയുണ്ടായ 2011 ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇടുക്കി ജലസംഭരണിയുടെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞതാണ് പ്രതിസന്ധിക്ക് അടിസ്ഥാന കാരണം. മുല്ലപ്പെരിയാറില്‍ ആപത്തുണ്ടായാല്‍ വെള്ളം സംഭരിക്കാന്‍ ഇടുക്കിയെ പര്യാപ്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനുശേഷം ഡാം നിറയുന്ന വിധത്തില്‍ മഴ ഉണ്ടായിട്ടില്ലെന്നതാണ് തിരിച്ചടിക്കു കാരണം.
ഡാമിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. എന്നാല്‍ ഇതിന്റെ 52 ശതമാനം വെള്ളം നില്‍ക്കുമ്പോഴാണ് മുല്ലപ്പെരിയാര്‍ വിഷയത്തെ തുടര്‍ന്ന് ഉത്പാദനം കൂട്ടി ജലനിരപ്പ് ക്രമേണ കുറച്ചുകൊണ്ടുവന്നത്. കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 75 % ഉല്‍പ്പാദിപ്പിച്ചിരുന്നത് മൂലമറ്റം പവര്‍ഹൗസില്‍ നിന്നായിരുന്നു. ഇപ്പോള്‍ കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ സിംഹഭാഗവും ഇറക്കുമതി ചെയ്യുകയാണ്.
ഇന്നലെ 42.159 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് കേന്ദ്ര പൂളില്‍ നിന്ന് ഇറക്കുമതി ചെയ്തത്.ഈ രീതിയില്‍ പരിമിതപ്പെടുത്തിയാണ് ഉല്‍പാദനം നടക്കുന്നതെങ്കില്‍ 250 ദിവസത്തേക്ക് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഡാമില്‍ നിലവിലുണ്ട്. വലിയ ഡാമായതിനാല്‍ ഡെഡ് വാട്ടര്‍ എന്ന നിലയില്‍ തന്നെ 552 അടി വെള്ളം നിലനില്‍ക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വൈദ്യുതി ഉത്പാദനം 13.81 മില്യണ്‍ യൂണിറ്റായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു. ഒരെണ്ണം പകരം ഉപയോഗത്തിനായി നീക്കിവച്ചിരിക്കുന്നതാണ്. സാധാരണ മഴ ലഭിക്കുന്ന സീസണില്‍ 16 മുതല്‍ 18 വരെ മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ബാക്കിയുള്ളത് സംസ്ഥാനത്തെ വിവിധ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളം മറ്റ് ഊര്‍ജ്ജസ്രോതസുകള്‍ പ്രാവര്‍ത്തികമാക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
janayugom 210213
No comments:
Post a Comment