Thursday, February 21, 2013
എന്‍ഡോസള്‍ഫാന്‍ നിരോധം നീക്കില്ല: സുപ്രീംകോടതി
മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അന്തിമവാദം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധം നീക്കുകയോ ഉല്‍പ്പാദനം നടത്താന്‍ കമ്പനികളെ അനുവദിക്കുകയോ ചെയ്യില്ലെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. അവശേഷിക്കുന്ന എന്‍ഡോസള്‍ഫാനും അസംസ്കൃതവസ്തുക്കളും എങ്ങനെ നീക്കംചെയ്യാമെന്ന വിഷയംമാത്രമാണ് കേള്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കി.
സ്റ്റോക്ഹോം കണ്വന്ഷന് അനുസരിച്ച് എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണെന്ന് ഡിവൈഎഫ്ഐക്കുവേണ്ടി ഹാജരായ കൃഷ്ണന് വേണുഗോപാല്‍ വാദിച്ചു. പാരിസ്ഥിതികവും ആരോഗ്യപരവുമായി എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ തീവ്രത നിരവധി പഠനങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നത് ഭാരിച്ച ചെലവ് വരുത്തുമെന്ന് കീടനാശിനി കമ്പനികള്‍ക്കുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ പറഞ്ഞു. അതിനാല്‍, ഇവ ഉപയോഗിച്ച് തീര്‍ക്കാന്‍ അനുവദിക്കണമെന്നും സാല്‍വെ ആവശ്യപ്പെട്ടു. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ദീര്‍ഘകാല ജൈവ വിഷവസ്തുവാണെന്ന വസ്തുത അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതായി ഡിവൈഎഫ്ഐ വ്യക്തമാക്കി.
കേരളവും കര്‍ണാടകവും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന വാദവും അംഗീകരിക്കാന്‍ കഴിയില്ല. എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതത്തെക്കുറിച്ച് ശാസ്ത്രീയപഠനങ്ങള്‍ നടത്താതെയുള്ള അഭിപ്രായത്തിന് പ്രസക്തിയില്ല. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചില്ലെങ്കില്‍ കാര്‍ഷിക ഉല്‍പ്പാദനം ഇടിയുമെന്ന കീടനാശിനി കമ്പനികളുടെ വാദം ഇതിനകം പൊളിഞ്ഞു. നിരോധനത്തിനുശേഷം കഴിഞ്ഞ വര്‍ഷം റെക്കോഡ് കാര്‍ഷിക ഉല്പ്പാദനമാണുണ്ടായത്. സാമ്പത്തികബാധ്യതയുടെ പേരില്‍ കുട്ടികളെയും സ്ത്രീകളെയും വയോധികരെയും ശാരീരികവും മാനസികവുമായ അപകടത്തിലേക്ക് തള്ളിയിടരുതെന്നും കൃഷ്ണന് വേണുഗോപാല്‍ വ്യക്തമാക്കി. കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.
സര്‍ക്കാരുകള്‍ കുട്ടികളോട് നീതിപുലര്‍ത്തുന്നില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: ജനസംഖ്യയുടെ 40 ശതമാനം വരുന്ന കുട്ടികളോട് സര്‍ക്കാരുകള്‍ നീതിപുലര്‍ത്തുന്നില്ലെന്ന് സുപ്രീംകോടതി. കാണാതാകുന്ന കുട്ടികളുടെ കാര്യത്തില്‍ സത്യവാങ്മൂലം നല്കുന്നതില് സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം.ഇനിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കേണ്ടിവരുമെന്ന് ബെഞ്ച് വ്യക്തമാക്കി. സന്നദ്ധസംഘടനയായ ബച്ചന് ബച്ചാവോ ആന്ദോളന് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഫെബ്രുവരി ആദ്യ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഹാജരാകാന്‍ അഞ്ച് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍,&ാറമവെ;അരുണാചല്‍പ്രദേശ്, ഗുജറാത്ത്, തമിഴ്നാട് ചീഫ് സെക്രട്ടറിമാര്‍ നിര്‍ദേശം ലംഘിച്ചു. ഗോവ, ഒഡിഷ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ മാത്രമാണ് അന്ന് ഹാജരായത്. കോടതിയെ വിഡ്ഢിയാക്കരുതെന്ന് ഓര്‍മിപ്പിച്ച ബെഞ്ച് 19നകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ മൂന്നു സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അന്ത്യശാസനവും നല്കി. തുടര്‍ന്ന് തമിഴ്നാട്, ഗുജറാത്ത്, അരുണാചല്‍ ചീഫ് സെക്രട്ടറിമാര്‍ ഹാജരായി.
deshabhimani 210213
Labels:
എൻഡോസൾഫാൻ,
കോടതി,
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment