തൃശൂര്‍: പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡ്നിര്‍മാണത്തില്‍ സര്‍ക്കാരിന് 14.2 ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന കേസില്‍ മന്ത്രി എം കെ മുനീറിനേയും കൂട്ടുപ്രതികളേയും കുറ്റവിമുക്തരാക്കി വിജലിന്‍സ് കോടതിയുടെ വിധി. മലപ്പുറം മഞ്ചേരി ഡിവിഷനിലെ ആലുക്കുന്ന്-നറുകര റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കാതെ കരാര്‍ നല്‍കിയെന്ന കേസിലാണ് വിധി. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം നടത്തിയ തുടരന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് മുനീറും കരാറുകാരും പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുമുള്‍പ്പെടെ പത്തുപേരെ കുറ്റവിമുക്തരാക്കിയത്. വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് വി ഭാസ്കരന്റേതാണ് ഉത്തരവ്.
2005ലാണ് റോഡ് നിര്‍മിച്ചത്. ഇതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. റോഡ് നിര്‍മാണത്തിന് ബജറ്റില്‍ തുക നീക്കിവച്ചിരുന്നില്ല. ഭരണാനുമതിയും ഇല്ലായിരുന്നു. നബാര്‍ഡ് നല്‍കിയ പണമുപയോഗിച്ച് ടെന്‍ഡര്‍ ക്ഷണിക്കാതെ കരാറുകാരെ നേരിട്ട് പണിയേല്‍പ്പിക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ കാലത്ത് നടന്ന അന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതിക്ക് കുറ്റപത്രവും നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കേസിന്റെ തുടരന്വേഷണം വിജിലന്‍സ് കോഴിക്കോട് നോര്‍ത്ത് ഡിവൈഎസ്പി കെ മധുസൂദനനെ ഏല്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെവിട്ടത്.
deshabhimani 120213
No comments:
Post a Comment