Tuesday, February 5, 2013
സഭ സ്തംഭിച്ചു
സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെ സംരക്ഷിക്കാന്‍ നിയമസഭയ്ക്കകത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ നീക്കത്തിനെതിരെ പ്രതിപക്ഷപ്രതിഷേധം ആളിക്കത്തി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുത്ത് തുടരന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്ന സര്‍ക്കാര്‍നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ ഒന്നടങ്കം നടുത്തളത്തിലിറങ്ങി. അതോടെ തിങ്കളാഴ്ചത്തെ നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ സഭ പിരിഞ്ഞു.
സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ച കുര്യനെ സംരക്ഷിക്കുന്ന നിലപാടുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റതോടെയാണ് 13-ാംനിയമസഭ ഇതുവരെ കണ്ടിട്ടില്ലാത്തവിധം ശക്തമായ പ്രതിഷേധവുമായി വനിതാ അംഗങ്ങള്‍ ഒന്നടങ്കം നടുത്തളത്തിലിറങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി മറ്റു പ്രതിപക്ഷ അംഗങ്ങള്‍കൂടി എത്തിയതോടെ സ്പീക്കര്‍ക്ക് സഭാനടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ശൂന്യവേളയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
കുര്യനെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ ഓരോന്നായി കോടിയേരി തുറന്നുകാട്ടിയതോടെ ഭരണപക്ഷം അസ്വസ്ഥരായി. കോടിയേരിക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കുര്യനെ ന്യായീകരിച്ചതോടെയാണ് സഭാനടപടികള്‍ അലങ്കോലമായത്. പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ഒരുമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും സഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. പ്രതിപക്ഷപ്രതിഷേധത്തില്‍ സഭ ആടിയുലഞ്ഞതോടെ സ്പീക്കര്‍ സഭയുടെ തിങ്കളാഴ്ചത്തെ കാര്യപരിപാടികള്‍ നിര്‍ത്തിവച്ചു.
കുര്യനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. തുടരന്വേഷണം നടത്തുന്ന കാര്യത്തില്‍ ജനം പറയുന്നതുപോലെ സര്‍ക്കാരിന് ചെയ്യാനാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷപ്രതിഷേധം കൂടുതല്‍ ശക്തമാക്കി. തുടരന്വേഷണം നിയമം അനുവദിക്കുന്നില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. തുടരന്വേഷണം നടത്താനാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി പറഞ്ഞു. ഹൈക്കോടതിവിധി റദ്ദാക്കിയ സുപ്രീംകോടതി, കേസില്‍ പുനഃപരിശോധന നടത്താന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം കേസിന്റെ മെറിറ്റിനെ ബാധിക്കും. കേസുനടത്തിപ്പ് ദുര്‍ബലമാകാന്‍ ഇത് കാരണമാകും.
കേസില്‍ ഇടപെടാന്‍ എന്തുകാര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിവിധിക്കെതിരെ പെണ്‍കുട്ടിയും എല്‍ഡിഎഫ് സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. എന്നാല്‍, ഇപ്പോഴുണ്ടായ സുപ്രീംകോടതിവിധിയുടെയും പീഡനക്കേസില്‍ ഇരയുടെ മൊഴിയാണ് പ്രധാനമെന്ന ഓര്‍ഡിനന്‍സിന്റെയും പശ്ചാത്തലത്തില്‍ സൂര്യനെല്ലിക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. സൂര്യനെല്ലിക്കേസില്‍ തുടരന്വേഷണ ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. ഇരയുടെ മൊഴിക്ക് പ്രാധാന്യം നല്‍കണമെന്ന ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സിനെ ചോദ്യംചെയ്യാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും വി എസ് ചൂണ്ടിക്കാട്ടി.
deshabhimani 060213
Labels:
ഇടുക്കി,
നിയമസഭ,
വലതു സര്‍ക്കാര്‍,
സ്ത്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment