Tuesday, February 5, 2013
ഡീസല്‍ സബ്‌സിഡി 126 സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍
ഡീസല്‍ സബ്‌സിഡി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിമൂലം സംസ്ഥാനത്ത് പ്രതിസന്ധിയിലായത് 126 സ്ഥാപനങ്ങള്‍. ഇതില്‍ രണ്ടെണ്ണം വന്‍ പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സി ദിവാകരന്‍, പി തിലോത്തമന്‍ ചിറ്റയം ഗോപകുമാര്‍, ഗീതാഗോപി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയിലാണ് കേരളത്തിലെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കെ എസ് ആര്‍ ടി സി, കേരള ജലഗതാഗത വകുപ്പ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഡീസല്‍ സബ്‌സിഡ് വെട്ടിക്കുറച്ചതു മൂലം വന്‍ പ്രതിസന്ധി നേരിടുന്നവ.
ഇതുകൂടാതെ മറ്റു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ ബ്രഹ്മപുരം ഡീസല്‍ നിലയം, കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍, മില്‍മ സെന്‍ട്രല്‍ ഡയറി, കേരള മിനറലസ് ആന്റ് മെറ്റലസ്, തിരുവനന്തപുരം സിറ്റി പൊലീസ് എന്നിവയും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ തലസ്ഥാനത്തുള്ള വിക്രം സാരാഭായ് സ്‌പൈസ് സെന്റര്‍, സതേണ്‍ റയില്‍വേ (എഫ് എ ആന്റ് സി എ ഒ) വിഭാഗം, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, നേവല്‍ സ്റ്റോര്‍ കൊച്ചി, സതോണ്‍ എയര്‍ഫോഴ്‌സ് കമാന്റ്, ബ്രഹ്മോസ് എയറോസ്‌പെസ് കേന്ദ്രം തിരുവനന്തപുരം, കൊച്ചിന്‍ കപ്പല്‍ശാല, പോര്‍ട്ട് ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളും, മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളായ കിംസ്, അമ്യത ആശുപത്രി, ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയും, കണ്ണന്‍ ദേവന്‍ പളാന്റേഷന്‍, പെപ്‌സി, ലുലു ഷോപ്പിംഗ് മാള്‍, ഏരന്‍സ് ഗോള്‍ഡ്, ഇന്റ്‌റോയല്‍ ഹോട്ടല്‍ ഗ്രൂപ്പ്, പാരഗണ്‍ പോളിമര്‍ കമ്പനിഎന്നീ സ്വകാര്യ സ്ഥാപനങ്ങളാണ് പട്ടികയില്‍ ഉള്ളത്.
കേന്ദ്ര സബ്‌സിഡി വെട്ടിക്കുറച്ചതുമൂലം പ്രദേശിക നികുതികള്‍ക്കും വിതരണ കേന്ദ്രത്തില്‍ നിന്നുള്ള ദൂരത്തിനും അനുസൃതമായി ഓരോ സ്ഥാപനവും 11 മുതല്‍ 11.75 രൂപ വരെ ലിറ്ററൊന്നിന് അധികമായി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
janayugom
Labels:
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment