കൊച്ചി> കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള പോര് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ ശ്രമങ്ങള്‍ അട്ടിമറിയ്ക്കുന്ന വിധത്തില്‍ വളരുന്നു. കൂട്ടംകൂടുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനാണ് രാവിലെ ഭീഷണി മുഴക്കിയത്. എന്നാല്‍ പ്രതിരോധത്തിൽ സർക്കാറുമായി സഹകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിരിച്ചടിച്ചു. ഏതാനും ദിവസമായി ഈ നേതാക്കള്‍ തമ്മില്‍ തുടരുന്ന വാക്പോരിന്റെ തുടര്‍ച്ചയായിരുന്നു ഇത്.
144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ലെന്നായിരുന്നു മുരളീധരൻ രാവിലെ അഭിപ്രായപ്പെട്ടത്. സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിത്. സർക്കാർ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
തൊട്ടുപിന്നാലെയാണ് ഈ വാദങ്ങളെ തള്ളി കെപിസിസി പ്രസിഡന്റ് എത്തിയത്. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കേണ്ടി വരുമെന്നു മുല്ലപ്പള്ളി പറഞ്ഞു.144 പ്രഖ്യാപിച്ചാൽ പാലിക്കേണ്ടി വരും. ഒക്ടോബർ 31 വരെ നിലവിലെ നിലപാട് കെപിസിസി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിയാലോചനയില്ലാതെയാണ് യു.ഡി.എഫ് സമരം നിർത്തിയതെന്നും ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും മാത്രമേ മുല്ലപ്പള്ളി കൂടിയാലോചിക്കുന്നുള്ളുവെന്നും മുരളീധരൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. അച്ചടക്ക ബോധമുള്ളവർ പാർടി വേദിയിലാണ് അഭിപ്രായം പറയേണ്ടതെന്ന മുല്ലപ്പള്ളിയുടെ മുന്നറിയിപ്പിന് അച്ചടക്കം എല്ലാവർക്കും ബാധകമാണെന്ന് മുരളീധരൻ തിരിച്ചടിച്ചു. ഇരുവരുടെയും പക്ഷം പിടിച്ച് മുതിർന്ന നേതാക്കളും അണിയറ നീക്കം സജീവമാക്കി.
എംപിമാര്‍ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന കൊടിക്കുന്നിൽ സുരേഷിന്റെ ഒളിയമ്പ് മുല്ലപ്പള്ളിയെ ലക്ഷ്യം വച്ചായിരുന്നു. എംപിമാരെ നിയമസഭാ സ്ഥാനാർഥികളാക്കരുതെന്ന വാദവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ മുല്ലപ്പള്ളിയെ പിന്തുണച്ചു. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള മുരളീധരന്റെ രാജി കാര്യമാക്കേണ്ടെന്നും പരിഹസിച്ചു. കെപിസിസി പുനഃസംഘടനയോടെ ഉടലെടുത്ത തർക്കവും നിയമസഭാ സ്ഥാനാർഥിത്വത്തിനായുള്ള എംപിമാരുടെ നീക്കവുമാണ് ചേരിപ്പോര് രൂക്ഷമാക്കിയത്. യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ച ബെന്നി ബഹനാൻ ഉയർത്തിയ വെല്ലുവിളിക്കു പുറമെ പുനഃസംഘടനയ്‌ക്ക് എതിരെ അഞ്ച് എംപിമാർ ഹൈക്കമാൻഡിന് പരാതി നൽകി.
ഇതിനിടയിൽ യുഡിഎഫ് നേതൃപദവി സ്വന്തമാക്കാന്‍ ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി പക്ഷങ്ങളുടെ വടംവലിയും ശക്തം. അപ്പോഴാണ് നിയമസഭാ മത്സരമോഹവുമായി കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, അടൂർ പ്രകാശ് എന്നിവർ രംഗത്തു വന്നത്.
മുരളീധരനും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അതിന് വളംവച്ചുകൊടുക്കരുതെന്ന് മുല്ലപ്പള്ളി ഹൈക്കമാൻഡിന് കത്തെഴുതി. മുരളീധരന്റെ രാജി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുല്ലപ്പള്ളി വ്യാഴാഴ്‌ച ആവർത്തിച്ചു. സർക്കാരിനെ പേടിച്ചാണ് സമരം നിർത്തിയതെന്ന വാദമുണ്ടെന്നും അഭിപ്രായം പറഞ്ഞിട്ട് ഗുണമില്ലെന്നും മുരളീധരൻ തിരിച്ചടിച്ചു. യുഡിഎഫ് കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും മുരളീധരൻ പറഞ്ഞു.
മുല്ലപ്പള്ളിയും മുരളിയും നേർക്കുനേർ ; തീ ആളിക്കത്തിച്ച് കെപിസിസി അധ്യക്ഷൻ
കോൺഗ്രസിൽ നീറിപ്പുകയുന്ന തീ ആളിക്കത്തിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും നേർക്കുനേർ. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന എംപിമാരും മറ്റും നിഴൽയുദ്ധം നടത്തുകയാണെന്ന് മുല്ലപ്പള്ളി തുറന്നടിച്ചു. സർക്കാരിനെതിരായ സമരം നിർത്തിയതിലടക്കം ഒരു കാര്യത്തിലും കൂടിയാലോചനയില്ലെന്ന് മറുപടി നല്‍കി മുരളീധരന്‍.
അച്ചടക്ക ബോധമുള്ളവർ പാർടി വേദിയിലാണ് അഭിപ്രായം പറയേണ്ടതെന്ന മുല്ലപ്പള്ളിയുടെ മുന്നറിയിപ്പിന് അച്ചടക്കം എല്ലാവർക്കും ബാധകമാണെന്ന് മുരളീധരൻ തിരിച്ചടിച്ചു. ഇരുവരുടെയും പക്ഷം പിടിച്ച് മുതിർന്ന നേതാക്കളും അണിയറ നീക്കം സജീവമാക്കി.
എംപിമാര്‍ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന കൊടിക്കുന്നിൽ സുരേഷിന്റെ ഒളിയമ്പ് മുല്ലപ്പള്ളിയെ ലക്ഷ്യം വച്ചായിരുന്നു. എംപിമാരെ നിയമസഭാ സ്ഥാനാർഥികളാക്കരുതെന്ന വാദവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ മുല്ലപ്പള്ളിയെ പിന്തുണച്ചു. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള മുരളീധരന്റെ രാജി കാര്യമാക്കേണ്ടെന്നും പരിഹസിച്ചു. കെപിസിസി പുനഃസംഘടനയോടെ ഉടലെടുത്ത തർക്കവും നിയമസഭാ സ്ഥാനാർഥിത്വത്തിനായുള്ള എംപിമാരുടെ നീക്കവുമാണ് ചേരിപ്പോര് രൂക്ഷമാക്കിയത്. യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ച ബെന്നി ബഹനാൻ ഉയർത്തിയ വെല്ലുവിളിക്കു പുറമെ പുനഃസംഘടനയ്‌ക്ക് എതിരെ അഞ്ച് എംപിമാർ ഹൈക്കമാൻഡിന് പരാതി നൽകി.
ഇതിനിടയിൽ യുഡിഎഫ് നേതൃപദവി സ്വന്തമാക്കാന്‍ ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി പക്ഷങ്ങളുടെ വടംവലിയും ശക്തം. അപ്പോഴാണ് നിയമസഭാ മത്സരമോഹവുമായി കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, അടൂർ പ്രകാശ് എന്നിവർ രംഗത്തു വന്നത്.
മുരളീധരനും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അതിന് വളംവച്ചുകൊടുക്കരുതെന്ന് മുല്ലപ്പള്ളി ഹൈക്കമാൻഡിന് കത്തെഴുതി. മുരളീധരന്റെ രാജി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുല്ലപ്പള്ളി വ്യാഴാഴ്‌ച ആവർത്തിച്ചു. സർക്കാരിനെ പേടിച്ചാണ് സമരം നിർത്തിയതെന്ന വാദമുണ്ടെന്നും അഭിപ്രായം പറഞ്ഞിട്ട് ഗുണമില്ലെന്നും മുരളീധരൻ തിരിച്ചടിച്ചു. യുഡിഎഫ് കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും മുരളീധരൻ പറഞ്ഞു.

No comments:
Post a Comment