സിപിഐ എമ്മിനെതിരെ മമത ബാനര്‍ജിയുമായി കൈകോര്‍ത്ത സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ഏപ്രില്‍ 25ന് ഡല്‍ഹിയില്‍ ധര്‍ണ നടത്തും. പശ്ചിമബംഗാളിലെ നൊനാഡന്ഗയില് ബലം പ്രയോഗിച്ച് നടത്തുന്ന കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നും കുടിയൊഴിപ്പിക്കലിനെതിരെ സമരംചെയ്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് സമരമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടതുമുന്നണി ഭരണകാലത്ത് മമത ബാനര്‍ജിക്കുവേണ്ടി പ്രവര്‍ത്തിച്ച സിപിഐ എംഎല്, ഓള് ഇന്ത്യാ ഫെഡറേഷന് ഓഫ് ട്രേഡ് യൂണിയന്‍സ് (ന്യൂ), ഓള് ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷന്, ക്രാന്തികാരി നവ്ജവാന്സഭ, ഇന്‍ക്വിലാബ് മസ്ദൂര്‍ ദസ്ത, പീപ്പിള്‍സ് യൂണിയന് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് തുടങ്ങിയ 20ലേറെ സംഘടനയാണ് മമതയ്ക്കെതിരെ രംഗത്തെത്തിയത്.
തന്നെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചതിന് കോളേജ് അധ്യാപകനെ അറസ്റ്റ് ചെയ്തത് മമതയുടെ ജനാധിപതിപത്യവിരുദ്ധ സമീപനത്തിന്റെ ഒരു ഭാഗംമാത്രമാണെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന് സരോജ് ഗിരി പറഞ്ഞു. സാമൂഹ്യമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്ക്കപ്പുറമാണ് ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിലോമനടപടികള്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എതിരായ നീക്കത്തിലാണ് മമത ബാനര്‍ജി. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി(കെഎംഡിഎ)ക്കുവേണ്ടി നൊനാഡന്ഗയില് കഴിഞ്ഞ മാര്‍ച്ച് 30ന് ഭൂമി ഏറ്റെടുക്കുന്നത് ചെറുത്ത 200ലേറെ കുടുംബത്തെ പൊലീസ് ആക്രമിച്ചു. ഇതിനെതിരെ കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമരസമിതിയുടെ നേതൃത്വത്തില്‍ സമരം ചെയ്തവരെ മര്‍ദിച്ചു. ഏപ്രില്‍ എട്ടിന് 67 പേരെ പൊലീസ് അറസ്റ്റുചെയ്തു. വ്യത്യസ്ത സംഘടനകളില്‍പ്പെട്ട ഏഴു സാമൂഹ്യപ്രവര്‍ത്തകരെ സമരത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ ജയിലിലിടച്ചു. ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് നടത്തിയ കുടിയൊഴിപ്പിക്കലിനു സമാനമായ നീക്കമാണിത്. മമതയുടെ അജന്‍ഡയില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ഇടമില്ല. തൃണമൂല്‍ ഗുണ്ടകള്‍ സംസ്ഥാനത്ത് അക്രമപ്പേക്കൂത്ത് നടത്തുന്നു. പ്രതിഷേധിക്കുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുന്നു.പൊലീസ് തേര്‍വാഴ്ചയ്ക്കെതിരെ നേരത്തെ അരുന്ധതി റോയി, അല്പ്പാ ഷേര്‍, ആഭ സുര്‍ അനിര്ബന്കാര് തുടങ്ങി നിരവധി സാംസ്കാരികപ്രവര്‍ത്തകര്‍ മമതയ്ക്ക് കത്തെഴുതിയിരുന്നു.
സിപിഐ എംഎല് നേതാവ് പി ജെ ഷാഹി, ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് സുചേതാ ഡേ, മാധ്യമപ്രവര്‍ത്തകനായ പൃഥ്വിക് ഘോഷ്, അലോക് ഖണ്ഡേല്‍വാള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പോരാട്ടത്തിനൊരുങ്ങുക: ബുദ്ധദേവ്
കൊല്‍ക്കത്ത: മമത സക്കാരിന്റെ ജനദ്രോഹ-ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ ജനകീയപോരാട്ടത്തിന് തയ്യാറെടുക്കാന്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.
തൃണമൂല്‍കോണ്‍ഗ്രസിന്റെ ഭരണം എല്ലാ തലത്തിലും പരാജയമാണ്. ജനങ്ങള്‍ കടുത്ത നിരാശയിലാണ്. ലെനിന്റെ 143-ാം ജന്മദിനത്തോടനുബന്ധിച്ച് സിപിഐ എം കൊല്‍ക്കത്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നുബുദ്ധദേവ്. സംസ്ഥാനത്ത് മാറ്റത്തിനുവേണ്ടി നിലകൊണ്ടവര്‍ക്ക് തെറ്റുപറ്റിയെന്ന് ബോധ്യമായിരിക്കയാണ്. ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ് എല്ലാ രംഗത്തും അരങ്ങേറുന്നത്. പാര്‍ടി പ്രവര്‍ത്തകര്‍ ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അവരുടെ ദൈനംദിന പ്രശ്നങ്ങളില്‍ ശ്രദ്ധിക്കുകയും വേണം. പാര്‍ടിയെ ശക്തമായ ജനകീയപോരാട്ടത്തിന് സജ്ജമാക്കണം. വര്‍ധിച്ച ഉത്തരവാദിത്തമാണ് പാര്‍ടിക്കും ഇടതുമുന്നണിക്കും ഏറ്റെടുക്കാനുള്ളത്- ബുദ്ധദേവ് പറഞ്ഞു.
deshabhimani 240412
സിപിഐ എമ്മിനെതിരെ മമത ബാനര്‍ജിയുമായി കൈകോര്‍ത്ത സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ഏപ്രില്‍ 25ന് ഡല്‍ഹിയില്‍ ധര്‍ണ നടത്തും. പശ്ചിമബംഗാളിലെ നൊനാഡന്ഗയില് ബലം പ്രയോഗിച്ച് നടത്തുന്ന കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നും കുടിയൊഴിപ്പിക്കലിനെതിരെ സമരംചെയ്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് സമരമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete