Monday, April 23, 2012
ഡീസല്‍ വിലനിയന്ത്രണവും ഉടന്‍ ഉപേക്ഷിക്കും: കേന്ദ്രം
ഡീസല്‍ വിലനിയന്ത്രണം കൂടി എടുത്തുകളയല്‍, ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം എന്നിവയടക്കം പ്രധാന സാമ്പത്തികപരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 2014ലെ തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കരണനടപടികള്‍ ഉണ്ടാകില്ലെന്ന് അമേരിക്കയില്‍ പറഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു തന്നെയാണ് ഇങ്ങനെ പ്രഖ്യാപിച്ചത്. പരിഷ്കരണം വൈകുമെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയ കൗശിക് ബസു അത് തിരുത്തിക്കൊണ്ടാണ് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയത്. അമേരിക്കയില്‍ ലോകബാങ്കിന്റെ യോഗമടക്കമുള്ള ചില പരിപാടികളില്‍ പങ്കെടുക്കാന്‍ പോയ കേന്ദ്ര ധനമന്ത്രിപ്രണബ് മുഖര്‍ജിയും പരിഷ്കരണത്തിന് വേഗം കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രഖ്യാപനം.
സബ്സിഡി വെട്ടിക്കുറയ്ക്കലിനാണ് പ്രഥമ പരിഗണന. ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയല്‍ ഇതിന്റെ ഭാഗമാണ്. സബ്സിഡി ചോര്‍ച്ച തടയാന്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കും. സബ്സിഡി വെട്ടിക്കുറച്ചാല്‍ ധനക്കമ്മി കുറയ്ക്കാനാകും. ചില്ലറവില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള നടപടിയുടെ കാര്യത്തില്‍ 100 ശതമാനം ഉറപ്പില്ല. എന്നാലും അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് കൗശിക് ബസു പറഞ്ഞു. പരിഷ്കരണ നടപടികളില്‍ ഇന്ത്യ വേണ്ടത്ര വേഗം കൈവരിക്കുന്നില്ലെന്ന് ലോകബാങ്കിന്റെ യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിയും സാമ്പത്തിക ഉപദേഷ്ടാവും പരിഷ്കരണനടപടികള്‍ കൂടുതല്‍ ഊര്‍ജിതമായി തുടരുമെന്ന പ്രഖ്യാപനം വാഷിങ്ടണില്‍ വച്ചുതന്നെ നടത്തിയത്.
ചില്ലറവില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന എന്നീ കാര്യങ്ങളില്‍ പല യുപിഎ ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിനോട് വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ഈ നടപടികള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചത്. ഡിസംബറിനു ശേഷം പെട്രോള്‍ വില വര്‍ധിപ്പിക്കാതിരുന്നതും ഇതുകൊണ്ടാണ്. ബജറ്റ്, ധനാഭ്യര്‍ഥന എന്നിവ പാസാക്കാന്‍ ഘടകകക്ഷികളുടെ പിന്തുണ വേണമെന്നതുകൊണ്ടാണ് പെട്രോള്‍ വില വര്‍ധിപ്പിക്കല്‍ മരവിപ്പിച്ചത്.
deshabhimani 230412
Labels:
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
പരിഷ്കരണ നടപടികളില്‍ ഇന്ത്യ വേണ്ടത്ര വേഗം കൈവരിക്കുന്നില്ലെന്ന് ലോകബാങ്കിന്റെ യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിയും സാമ്പത്തിക ഉപദേഷ്ടാവും പരിഷ്കരണനടപടികള്‍ കൂടുതല്‍ ഊര്‍ജിതമായി തുടരുമെന്ന പ്രഖ്യാപനം വാഷിങ്ടണില്‍ വച്ചുതന്നെ നടത്തിയത്.
ReplyDelete