ന്യൂഡല്‍ഹി: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്നത് തികഞ്ഞ ഫാസിസമാണെന്ന് ഡല്‍ഹി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ ജനസംസ്കൃതി. തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന പത്രങ്ങളെ നിരോധിക്കുകയും വാര്‍ത്താചാനലുകള്‍ കാണരുതെന്ന് ആജ്ഞാപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ആവിഷ്കാരത്തിന് വിലങ്ങിടുകയാണെന്ന് ജനസംസ്കൃതിയുടെ മുപ്പതാം വാര്‍ഷികസമ്മേളനം അംഗീകരിച്ച പ്രമേയം പറഞ്ഞു. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളില്‍നിന്ന് ബംഗാള്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്തു. വിവാദങ്ങള്‍ക്ക് പകരം ആഴത്തിലുള്ള സംവാദങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കെ ഇ എന്‍ പറഞ്ഞു. ജീവിതം സംവാദാത്മകമാക്കി തീര്‍ക്കാനുള്ള സാംസ്കാരിക ഇടപെടല്‍ ശക്തിപ്പെടുത്തണം. സാമൂഹ്യജീവിതം ഊഷ്മളമാക്കാന്‍ ഇത്തരം സംവാദങ്ങള്‍ക്ക് കഴിയും-അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി എം വി സന്തോഷ് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി കെ മോഹന്‍ദാസ്, എം വി സന്തോഷ്, എ എന്‍ ദാമോദരന്‍, സതി മധുസൂദനന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വിലക്കയറ്റം തടയണമെന്നും മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കണമെന്നും പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി എ എന്‍ ദാമോദരന്‍(പ്രസിഡന്റ്),പി കെ മോഹന്‍ദാസ്, സതി മധുസൂദനന്‍.(വൈസ്പ്രസിഡന്റുമാര്‍),എന്‍ വി ശ്രീനിവാസ്(ജനറല്‍ സെക്രട്ടറി), വിനോദ് കമ്മളത്ത്, എ കെ വിജയന്‍, പി എന്‍ ബാബുരാജ്(ജോയിന്റ് സെക്രട്ടറിമാര്‍),അനില്‍ ഉണ്ണിത്താന്‍(ട്രഷറര്‍),സി ദാമോദരന്‍(ജോയിന്റ് ട്രഷറര്‍)
കൊല്‍ക്കത്തയില്‍ വന്‍ യുവജനറാലി
കൊല്‍ക്കത്ത: തൊഴിലവസരം സൃഷ്ടിക്കുക, മമത ബാനര്‍ജി ജനാധിപത്യ ധ്വംസനം അവസാനിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊല്‍ക്കത്തയില്‍ വന്‍ യുവജനറാലി. ഡിവൈഎഫ്ഐ, എസ്എഫ്ഐ ഉള്‍പ്പെടെ 12 ഇടതുപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു റാലി. ഒരു വര്‍ഷത്തിനുള്ളില്‍ കൊല്‍ക്കത്ത കണ്ട എറ്റവും വലിയ യുവജനറാലിയായിരുന്നു ഞായറാഴ്ചത്തേത്. വര്‍ഷം 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു മമതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍, പതിനൊന്നു മാസത്തിനുള്ളില്‍ പുതിയ തൊഴിലവസരമൊന്നും സൃഷ്ടിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. തിങ്കാളാഴ്ച മുതല്‍ കലക്ടറേറ്റ്, സബ് ഡിവിഷണല്‍ ഓഫീസ്, ബിഡിഒ എന്നിവിടങ്ങളിലേക്ക് യുവാക്കള്‍ പ്രകടനം നടത്തും.
deshabhimani 230412
ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്നത് തികഞ്ഞ ഫാസിസമാണെന്ന് ഡല്‍ഹി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ ജനസംസ്കൃതി. തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന പത്രങ്ങളെ നിരോധിക്കുകയും വാര്‍ത്താചാനലുകള്‍ കാണരുതെന്ന് ആജ്ഞാപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ആവിഷ്കാരത്തിന് വിലങ്ങിടുകയാണെന്ന് ജനസംസ്കൃതിയുടെ മുപ്പതാം വാര്‍ഷികസമ്മേളനം അംഗീകരിച്ച പ്രമേയം പറഞ്ഞു. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളില്‍നിന്ന് ബംഗാള്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ReplyDelete