പള്ളുരുത്തി: യുഡിഎഫ് ഭരണം സമുദായസംഘടനകളുടെ പുളപ്പിന്റെ കാലമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. ഇവര്‍ രാഷ്ട്രീയ അജന്‍ഡ നിശ്ചയിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പുവിജയത്തിനായി സാമുദായിക-വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയം കേരളത്തെ പിറകോട്ടടിക്കുന്നതായും അദ്ദേഹം പറഞ്ഞു. പി ഗംഗാധരന് ഫൗണ്ടേഷന്റെ പി ഗംഗാധരന് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വി എസ്.
സമുദായസംഘടനകള്‍ക്ക് എന്തും വിലപേശി നേടാം എന്ന അവസ്ഥയാണ് ഉണ്ടായത്. സമുദായത്തില്‍ ഇത്ര വോട്ടുണ്ട്, താന്‍ പറഞ്ഞാല്‍ അതില്‍ ഇത്ര മറിയും, അതിന് പറയുന്നത് ചെയ്തുതരണം എന്ന ആവശ്യമാണ് ഉയരുന്നത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാനും നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനെ കൂറുമാറ്റുന്നതിലും വീണ്ടും സ്ഥാനാര്ഥിയാക്കുന്നതിലുമെല്ലാം പ്രകടമായത് യുഡിഎഫിന്റെ സാമുദായിക-വര്‍ഗീയ നയമാണ്. സമുദായസംഘടനകളുടെ ആജ്ഞാനുവര്‍ത്തികളാകുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. അഞ്ചാം മന്ത്രിസ്ഥാനം സമുദായസന്തുലനം തകര്‍ക്കുമെന്നു പറയുക, തെറ്റാണ് ചെയ്യുന്നതെന്നു പറഞ്ഞുകൊണ്ടുതന്നെ അതു ചെയ്യുക, ഈ തെറ്റിനു മറയിടാന്‍ ജാതിയടിസ്ഥാനത്തില്‍ വകുപ്പ് പുനഃസംഘടന എന്ന വലിയൊരു തെറ്റുകൂടി ചെയ്യുക, അത് സാമുദായിക-വര്‍ഗീയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുക ഇതാണ് ഇപ്പോള്‍ നടന്നത്.
സമുദായസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും വിലപേശല്‍ നടത്തുന്നതും വലിയ വിനയാണ്. രാഷ്ട്രീയത്തെ വര്‍ഗീയതയില്‍നിന്നും ജാതീയതയില്‍ നിന്നും സാമുദായികതയില്നിന്നും മുക്തമാക്കണം.അതേസമയം ഓരോ സമുദായത്തില്‍പ്പെട്ടവരുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുംവേണം. ജനം സാമുദായികമായി ചേരിതിരിഞ്ഞുനില്ക്കുന്നത് അപകടകരമാണ്. അവര്‍ കേരളീയര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി നില്‍ക്കണം.
സാമൂഹ്യ നവോത്ഥാനത്തിനായി ദീര്‍ഘകാലം സമര്‍പ്പിത സേവനം നടത്തിയ നേതാവായിരുന്നു പി ഗംഗാധരന്. കമ്യൂണിസ്റ്റ് പാര്‍ടിയിലും ഏറെക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചു. നിസ്വാര്‍ഥനായ പൊതുപ്രവര്ത്തകന്, പുരോഗമനവാദിയായ രാഷ്ട്രീയപ്രവര്ത്തകന്, പ്രക്ഷോഭകാരി എന്നീ നിലകളിലെല്ലാം പി ഗംഗാധരനെ തലമുറകള്‍ സ്മരിക്കുമെന്നും വി എസ് പറഞ്ഞു.
പള്ളുരുത്തി എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം കെ സാനു അവാര്‍ഡ് സമ്മാനിച്ചു. പി ഗംഗാധരന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തെപ്പോലെ സാധാരണക്കാരുടെ പ്രിയനേതാവും രാഷ്ട്രീയകേരളത്തിന്റെ സ്വപ്നവുമായ വി എസിനു സമ്മാനിച്ചത് ഏറെ ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരില്‍നിന്ന് സാഹിത്യകാരന്മാര് അവാര്‍ഡ് ഏറ്റുവാങ്ങുന്ന പതിവില്‍നിന്നു വിഭിന്നമായി രാഷ്ട്രീയക്കാരനായ വി എസിന് അവാര്‍ഡ് സമ്മാനിക്കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഗീതജ്ഞന് എം കെ അര്ജുനന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ അധ്യക്ഷനായി. കെ സി പ്രഭാകരന് പി ഗംഗാധരന് അനുസ്മരണം നടത്തി. സ്വാതന്ത്ര്യസമരസേനാനിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഭാനുപ്രകാശ് സംസാരിച്ചു. എം വി ബെന്നി സ്വാഗതവും അനിയന് നന്ദിയും പറഞ്ഞു.
deshabhimani 230412

യുഡിഎഫ് ഭരണം സമുദായസംഘടനകളുടെ പുളപ്പിന്റെ കാലമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. ഇവര്‍ രാഷ്ട്രീയ അജന്‍ഡ നിശ്ചയിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പുവിജയത്തിനായി സാമുദായിക-വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയം കേരളത്തെ പിറകോട്ടടിക്കുന്നതായും അദ്ദേഹം പറഞ്ഞു. പി ഗംഗാധരന് ഫൗണ്ടേഷന്റെ പി ഗംഗാധരന് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വി എസ്.
ReplyDelete