Wednesday, April 18, 2012
ഭക്ഷ്യപണപ്പെരുപ്പത്തിനുസരിച്ച് ജീവിക്കാന്‍ പഠിക്കണമെന്ന് പ്രണബ്
ഭക്ഷ്യപണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ അതനുസരിച്ച് ജീവിക്കാന്‍ ജനങ്ങള്‍ പഠിക്കണമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ജിഡിപി(മൊത്ത ആഭ്യന്തര ഉല്‍പ്പാദനം)യുടെ രണ്ട് ശതമാനത്തില്‍ താഴേക്ക് സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സിഐഐയുടെ വാര്‍ഷികയോഗത്തില്‍ പ്രണബ് പറഞ്ഞു.
ഭക്ഷ്യപണപ്പെരുപ്പത്തിലെ വര്‍ധനയും കുറഞ്ഞ വ്യവസായവളര്‍ച്ചയും ആശങ്കാജനകമാണ്. ഭക്ഷ്യപണപ്പെരുപ്പം 9 ശതമാനമായി ഉയര്‍ന്നു. ഇത് ആറ് മുതല്‍ ഏഴ് വരെ ശതമാനമാക്കി കുറയ്ക്കാനാണ് ശ്രമം. കര്‍ക്കശമായ സാമ്പത്തികനയമാണ് വ്യവസായവളര്‍ച്ചയുടെ പിന്നോട്ടടിക്ക് കാരണമെന്ന് പ്രണബ് സമ്മതിച്ചു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ നടപടി വേണം. അന്താരാഷ്ട്രവിപണിയില്‍ ഇപ്പോഴും ക്രൂഡ് ഓയില്‍ വില 115 ഡോളറിന് മുകളിലാണ്. സാമ്പത്തിക കമ്മി കുറയ്ക്കാനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കുമെന്നും പ്രണബ് പറഞ്ഞു.
deshabhimani 180412
Labels:
വാര്‍ത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)

ReplyDelete