Tuesday, April 24, 2012
വിവാദ സിഡി; സിങ് വി സ്ഥാനങ്ങള്‍ രാജിവെച്ചു
പാര്‍ലമെന്റ് സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ പാര്‍ലമെന്റിലെ നിയമനീതിന്യായ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷസ്ഥാനവും കോണ്‍ഗ്രസ് വക്താവ് സ്ഥാനവും അഭിഷേക് സിങ് വി രാജിവെച്ചു. വിവാദ സിഡി പ്രചരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
സ്ഥാനങ്ങള്‍ രാജിവെക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായി സിങ് വി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സിഡി കെട്ടിച്ചമച്ചതാണെന്നും ഈ പ്രശ്നത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുന്നത് തടയാനാണ് താന്‍ രാജിവെച്ചതെന്നും സിങ് വി വ്യക്തമാക്കി. വിവാദ സിഡി പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ ഡല്‍ഹി ഹൈക്കോടതി വിലക്കിയിരുന്നു.
ലൈംഗികാപവാദം: സിങ്വി രാജിവച്ചു
ന്യൂഡല്‍ഹി: വനിതാ അഭിഭാഷകയുമായി ചേംബറില്‍ അനാശാസ്യബന്ധം പുലര്‍ത്തിയെന്ന ആരോപണത്തെതുടര്‍ന്ന് എഐസിസി വക്താവ് മനു അഭിഷേക് സിങ്വി ഔദ്യോഗികസ്ഥാനങ്ങള്‍ രാജിവച്ചു. കോണ്‍ഗ്രസിലെ എല്ലാ പദവിയില്‍നിന്നും നിയമവകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍നിന്നുമാണ് സിങ്വി രാജിവച്ചത്. പാര്‍ലമെന്റ് സമ്മേളനം ചൊവ്വാഴ്ച പുനരാരംഭിക്കാനിരിക്കെ സിഡി വിവാദം സംബന്ധിച്ച് കൂടുതല്‍ വാദകോലാഹലങ്ങള്‍ ഒഴിവാക്കാനാണ് രാജിയെന്ന് ഇ-മെയില്‍വഴി നല്‍കിയ പ്രസ്താവനയില്‍ സിങ്വി പറഞ്ഞു. സിഡി കൃത്രിമമായി സൃഷ്ടിച്ചതാണ്. കോടതി നിരോധിച്ചിട്ടും സിഡി സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രചരിപ്പിച്ചത് ബോധപൂര്‍വമാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കും- സിങ്വി പറഞ്ഞു.
നേരത്തെ ലോട്ടറി കേസില്‍ കേരള സര്‍ക്കാരിനെതിരെ ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സിങ്വിയെ, കുറെക്കാലം വക്താവുസ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കിയിരുന്നു.
അഭിഷേക് സിങ്വി ഡല്‍ഹിയിലെ പ്രമുഖ വനിതാ അഭിഭാഷകയുമായി ചേംബറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ സിഡി തന്റെ കൈവശമുണ്ടെന്ന് സിങ്വിയുടെ മുന്‍ ഡ്രൈവര്‍ മുകേഷ്കുമാര്‍ ലാല്‍ വെളിപ്പെടുത്തിയിരുന്നു. ജോലിയില്‍നിന്ന് പുറത്താക്കിയതിന് മതിയായ പ്രതിഫലം നല്‍കിയില്ലെങ്കില്‍ സിഡി പുറത്തുവിടുമെന്ന് ലാല്‍ ഭീഷണിപ്പെടുത്തി. ആജ്തക്, ഹെഡ്ലൈന്‍സ് ടുഡേ, ഇന്ത്യാ ടുഡേ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് ലാല്‍ നല്‍കിയ സിഡി സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സിങ്വിയുടെ ജൂനിയര്‍ അഭിഭാഷകനായ അഭിമന്യു ഭണ്ഡാരി ഡല്‍ഹി ഹൈക്കോടതിയില്‍ ഏപ്രില്‍ 13ന് ഹര്‍ജി നല്‍കിയിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറത്തായത്. സിഡി സംപ്രേഷണം ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കി. കോടതി നിരോധിച്ചെങ്കിലും ഇന്റര്‍നെറ്റ് വഴിയും സിഡിയുടെ പകര്‍പ്പുകള്‍ വഴിയും വിവാദ വിഷയത്തിന് വ്യാപകമായ പ്രചാരം ലഭിച്ചു. വനിതാ അഭിഭാഷക ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പാനലില്‍ ഉള്‍പ്പെട്ടിരുന്നു. നിയമനം ഉറപ്പാക്കാന്‍ സ്വാധീനം ചെലുത്താനാണ് അഭിഷേക് സിങ്വിയുമായി ബന്ധം പുലര്‍ത്തിയതത്രേ. രാജികൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്ന് ബിജെപി പ്രതികരിച്ചു.
deshabhimani 240412
Subscribe to:
Post Comments (Atom)
പാര്‍ലമെന്റ് സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ പാര്‍ലമെന്റിലെ നിയമനീതിന്യായ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷസ്ഥാനവും കോണ്‍ഗ്രസ് വക്താവ് സ്ഥാനവും അഭിഷേക് സിങ് വി രാജിവെച്ചു. വിവാദ സിഡി പ്രചരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
ReplyDelete