Sunday, September 23, 2012

ചീഫ് സെക്രട്ടറിക്കുനേരെ എസ്പി തട്ടിക്കയറി


സംസ്ഥാന ചീഫ് സെക്രട്ടറിയോട് പൊലീസ് സൂപ്രണ്ട് അപമര്യാദയായി പെരുമാറി. ഗണ്‍മാന്റെ സഹായത്തോടെ എസ്പിയെ ചീഫ് സെക്രട്ടറി ഓഫീസില്‍നിന്ന് പുറത്താക്കി. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ എഡിജിപി ഉത്തരവിട്ടു.

ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ ഓഫീസില്‍ ശനിയാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്പി രഘുവര്‍മയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയത്. പരാതി ബോധിപ്പിക്കാനെന്ന പേരിലാണ് ചീഫ് സെക്രട്ടറിയെ കാണാന്‍ അനുമതി വാങ്ങിയത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിയോട് കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങിയതോടെ ചീഫ് സെക്രട്ടറി ഗണ്‍മാനെ വിളിച്ച് എസ്പിയെ പുറത്താക്കുകയായിരുന്നു. വിവരം ഡിജിപിയെ അറിയിച്ചു. ഡിജിപിയുടെ നിര്‍ദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തി. വകുപ്പുതല അന്വേഷണം നടത്തി നടപടി എടുക്കാനാണ് തീരുമാനമെന്നാണ് അറിയുന്നത്.

deshabhimani 230912

No comments:

Post a Comment