Saturday, December 1, 2012

ചന്ദ്രശേഖരന്‍ വധക്കേസ്: വീണ്ടും മനോരമയുടെ വ്യാജവാര്‍ത്ത


ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വീണ്ടും മലയാള മനോരമയുടെ നെറികേട്. കേസില്‍ കോടതിയിലെത്തിയ പി കെ കുഞ്ഞനന്തന് പണം നല്‍കുന്നുവെന്ന് ആരോപിച്ചുള്ള വാര്‍ത്തയും ചിത്രവുമായാണ് മനോരമ സിപിഐ എം വിരോധം ആവര്‍ത്തിച്ചത്. അന്ധമായ മാര്‍ക്സിസ്റ്റ് വിരുദ്ധത നുരയുന്ന മനോരമയുടെ അധമ മാധ്യമപ്രവര്‍ത്തനത്തിനുദാഹരണമാണ് ശനിയാഴ്ച ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത.

കുഞ്ഞനന്തന് മകള്‍ പണം നല്‍കിയെന്നാണ് മനോരമയുടെ "കണ്ടെത്തല്‍". മകള്‍ പണം നല്‍കുന്നുവെന്ന് പറഞ്ഞ് ചിത്രവും നല്‍കി. കനത്ത കാവലിലും കുഞ്ഞനന്തന് മകളുടെ ""കൈമടക്ക്" എന്ന ശീര്‍ഷകത്തില്‍ വാര്‍ത്തയും. എന്നാല്‍ പണം കൊടുത്തതായി വാര്‍ത്തയെഴുതിയ ലേഖകന് പോലും ഉറപ്പില്ലാത്ത കാര്യമാണ് പത്രം അച്ചടിച്ചുവിട്ടിരിക്കുന്നത്. ""പി കെ കുഞ്ഞനന്തന് കോടതി വളപ്പില്‍ മകള്‍ കൈമാറിയതെന്താണ്? പണമെന്നാണ് സൂചന"" എന്നാണ് സ്വന്തം ലേഖകന്‍ വാര്‍ത്തയില്‍ പറയുന്നത്. ബോധ്യമില്ലാത്ത വാര്‍ത്തയെക്കുറിച്ചാണ് മകള്‍ അച്ഛന്റെ കരം കവരുന്ന ചിത്രവുമായി ബന്ധപ്പെടുത്തിവിഷപ്രയോഗം. കുഞ്ഞനന്തന്‍ പണം കൊണ്ടുവന്നതായി ജയിലധികൃതരോ പൊലീസോ പറഞ്ഞിട്ടില്ല. തടവുകാരന്‍ അനുശാസിക്കുന്ന നിയമങ്ങളൊന്നും ലംഘിച്ചതായും അധികൃതര്‍ കണ്ടെത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സൂപ്പര്‍ കോടതിയും സൂപ്പര്‍ പൊലീസും ചമഞ്ഞുള്ള റബ്ബര്‍പത്രത്തിന്റെ വാര്‍ത്ത ചമയ്ക്കല്‍. ജയില്‍വാസമനുഷ്ഠിക്കുന്നയാള്‍ക്ക് ഒരു സാധനവും ജയിലിനകത്തേക്ക് കൊണ്ടുപോകാനാകില്ല. മാത്രമല്ല ജയിലിലുള്ളയാള്‍ക്ക് പണംകൊണ്ട് ഒരു ആവശ്യവുമില്ല. വസ്തുത ഇതായിരിക്കെ ബോധ്യമല്ലാത്ത കാര്യം വാര്‍ത്തയാക്കി വന്‍പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ച പത്രം മാധ്യമധാര്‍മികതയെയടക്കം പരിഹസിക്കയാണ്.

കൊലക്കേസ് പ്രതിയായാലും അയാള്‍ക്ക് നിയമപരമായ പരിരക്ഷയും അവകാശങ്ങളുമുണ്ട്. വിചാരണ തുടങ്ങുംമുമ്പ് പ്രതിക്കെതിരെ തെറ്റിദ്ധാരണ പരത്തി അസത്യമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കോടതിയെയടക്കം സ്വാധീനിക്കാനുള്ള ശ്രമവും തികഞ്ഞ അനീതിയുമാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി തുടക്കംമുതല്‍ സിപിഐ എമ്മിനെതിരെ മനോരമ നിരവധി വാര്‍ത്തകള്‍ പടച്ചുവിട്ടിരുന്നു. അതിലൊടുവിലത്തേതാണ് വെള്ളിയാഴ്ച അച്ചടിമഷി പുരണ്ടെത്തിയത്.

deshabhimani 011212

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വീണ്ടും മലയാള മനോരമയുടെ നെറികേട്. കേസില്‍ കോടതിയിലെത്തിയ പി കെ കുഞ്ഞനന്തന് പണം നല്‍കുന്നുവെന്ന് ആരോപിച്ചുള്ള വാര്‍ത്തയും ചിത്രവുമായാണ് മനോരമ സിപിഐ എം വിരോധം ആവര്‍ത്തിച്ചത്. അന്ധമായ മാര്‍ക്സിസ്റ്റ് വിരുദ്ധത നുരയുന്ന മനോരമയുടെ അധമ മാധ്യമപ്രവര്‍ത്തനത്തിനുദാഹരണമാണ് ശനിയാഴ്ച ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത.

    ReplyDelete