Saturday, December 1, 2012

മുട്ടം പോളി.സമരം: പ്രചരിപ്പിക്കുന്നത് കെട്ടുകഥ - എസ്എഫ്ഐ


തൊടുപുഴ: മുട്ടം പോളിടെക്നിക്കിലെ സമരവും അതിനുകാരണമായ വിഷയങ്ങളെ സംബന്ധിച്ചും പുറത്ത് പ്രചരിപ്പിക്കുന്നത് അസത്യങ്ങളും കെട്ടുകഥകളുമാണെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. ഈ കള്ളകഥകളിലൂടെ വിദ്യാര്‍ഥികളുടെ ഭാവിയും പഠിക്കുന്ന സ്ഥാപനത്തിന്റെ സല്‍പേരും കളങ്കപ്പെടുത്താനാണ് ഇവിടുത്തെ ഭരണാനുകൂല ജീവനക്കാരുടെ സംഘടന ശ്രമിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി ആറിന് മുട്ടത്ത് പോളിടെക്നിക് വിദ്യാര്‍ഥികള്‍ തമ്മില്‍ ക്യാമ്പസിനുപുറത്ത് ഉണ്ടായ ചെറിയ തര്‍ക്കത്തെതുടര്‍ന്ന് എബിവിപി പ്രവര്‍ത്തകനായ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതികളായി പൊലീസ് മൂന്ന് പേര്‍ക്കെതിരെ 308 വകുപ്പ് പ്രകാരം കേസെടുക്കുകയും ഒരു വിദ്യാര്‍ഥിയെ 21 ദിവസം ജയിലല്‍ അടക്കുകയും ചെയ്തു. ഈ സംഘര്‍ഷത്തെ എസ്എഫ്ഐ ഒരിക്കലും ന്യായീകരിച്ചിട്ടില്ല. അന്വേഷണ വിധേയമായി സസ്പെന്റ് ചയ്ത ഇവരെ ഒമ്പതു മാസങ്ങള്‍ക്കുശേഷവും ക്യാമ്പസില്‍ പ്രവേശിപ്പിക്കുവാന്‍ തയ്യാറാകാതെവന്നപ്പോള്‍ മാത്രാണ് എസ്എഫ്ഐ സമരം നടത്താന്‍ ഉദ്ദേശിച്ചത്. അധ്യാപക സംഘടനകള്‍ ക്യാമ്പസിനുള്ളില്‍ പരസ്യമായി കെഎസ്യുവിന് വേണ്ടി പ്രവര്‍ത്തിക്കുകയും എസ്എഫ്ഐക്കെതിരെ പ്രചാരണം നടത്തുകയുമാണ്. സംഭവം നടന്ന് ഒമ്പതുമാസത്തിനുശേഷമാണ് എസ്എഫ്ഐ ഈ വിഷയം ഉന്നയിച്ച് പ്രതിഷേധിക്കുവാന്‍ തായ്യാറായത്.

പ്രിന്‍സിപ്പല്‍ ഈ വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്നു എന്ന് രേഖാമൂലം ഉറപ്പുനല്‍കിയിട്ടും ചില അധ്യാപകര്‍ ഇതിനെ എതിര്‍ക്കുന്നത് മൂന്ന് വിദ്യാര്‍ഥികളുടെ പഠനവും ഭാവിയും തകര്‍ത്ത് ക്യാമ്പസിലെ എസ്എഫ്ഐ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള നാണംകെട്ട രാഷ്ട്രീയ കളിയുടെ ഭാഗാമണ്. കോളേജിലെ ഡിസിപ്ലിന്‍ കമിറ്റിയെന്ന പേരിലുള്ള ചിലരുടെ അന്യായമായ നടപടിക്കെതിരെ പ്രതീകാത്മകമായി കോലം കത്തിച്ചത് അധ്യാപികയുടെ കോലം കത്തിച്ചുഎന്ന് വരുത്തിതീര്‍ത്ത് എസ്്എഫ്ഐ പ്രവര്‍ത്തകരായവര്‍ക്ക് ഇന്റേണല്‍ മാര്‍ക്കടക്കമുള്ള എല്ലാ നീതികളും നിഷേധിക്കുകയാണ്. വസ്തുത ഇതായിരിക്കെ ഇതിനെ മറച്ചുപിടിച്ച് വിദ്യാര്‍ഥികളെയും എസ്എഫ്ഐയെയും തകര്‍ക്കാനും പ്രതികാരം ചെയ്യാനും ശ്രമിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരായ അധ്യാപകരുടെയും ജീവനക്കാരുടെയും നടപടി തിരുത്തുംവരെ ശക്തമായ പ്രക്ഷോഭത്തില്‍ എസ്എഫ്ഐ ഉറച്ചുനില്‍ക്കുമെന്ന് ജില്ലാ പ്രസിഡന്റ് മജു ജോര്‍ജും സെക്രട്ടറി ജോബി ജോണിയും അറിയിച്ചു.

deshabhimani 

1 comment:

  1. മുട്ടം പോളിടെക്നിക്കിലെ സമരവും അതിനുകാരണമായ വിഷയങ്ങളെ സംബന്ധിച്ചും പുറത്ത് പ്രചരിപ്പിക്കുന്നത് അസത്യങ്ങളും കെട്ടുകഥകളുമാണെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. ഈ കള്ളകഥകളിലൂടെ വിദ്യാര്‍ഥികളുടെ ഭാവിയും പഠിക്കുന്ന സ്ഥാപനത്തിന്റെ സല്‍പേരും കളങ്കപ്പെടുത്താനാണ് ഇവിടുത്തെ ഭരണാനുകൂല ജീവനക്കാരുടെ സംഘടന ശ്രമിക്കുന്നത്.

    ReplyDelete