Tuesday, December 18, 2012
ജീവന്‍രക്ഷ മരുന്നുകളുടെ നിര്‍മ്മാണം സ്വകാര്യ മേഖലയ്ക്ക് അടിയറവെച്ചു
ജീവന്‍രക്ഷ മരുന്നുകളുടെ നിര്‍മ്മാണം സര്‍ക്കാര്‍ വിദേശ കമ്പനികള്‍ക്ക് അടിയറവെച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഔഷധ വിലവര്‍ധനക്കെകതിരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വല്‍ക്കരണ നയങ്ങളുടെ ഭാഗമായി സര്‍വ മേഖലയിലും ജനദ്രോഹ നയങ്ങളാണ് സര്‍ക്കാരിന്റെതെന്നും അതിന്റെ പ്രതിഫലനമാണ് ഔഷധമേഖലയിലും കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഔഷധമേഖലയില്‍ വന്‍തോതില്‍ സ്വകാര്യ വല്‍ക്കരണം അനുവദിച്ചത് മൂലം മരുന്നുകളുടെ വില മാസം തോറും വര്‍ധിക്കുന്ന അവസ്ഥയാണുള്ളത്. മരുന്നുകളുടെ ഉല്‍പ്പന്ന പേറ്റന്റ് വ്യവസ്ഥ വിദേശകമ്പനികള്‍ ദുരുപയോഗം ചെയ്യുകയാണ്. പല വിദേശ രാജ്യങ്ങളിലും നിരോധിച്ച മരുന്നുകള്‍ ഇന്ത്യന്‍ വിപണിയില്‍ യഥേഷ്ടം വിറ്റഴിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ മരുന്ന് കമ്പനികള്‍ അവരുടെ രാജ്യത്ത് നിരോധനമുള്ള മരുന്നുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലാണ് ചിലവിടുന്നത്. 30,000 കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില്‍ വിറ്റുപോകുന്നത്. ഒരു കുടുംബം ശരാശരി 1,500 രൂപയുടെ മരുന്ന് ഉപയോഗിക്കുന്നുണ്ട്.
മരുന്ന് വില നിയന്ത്രിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് ശക്തമായ നയം രൂപീകരിക്കേണ്ടതുണ്ട്. തദ്ദേശീയമായി ഔഷധ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ജനകീയ ഔഷധനയം രൂപീകരിക്കുകയും ചെയ്യണം. അവശ്യമരുന്നുകളുടെ ലഭ്യത സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പ് വരുത്തണം. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് മേല്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് നല്ല രീതിയില്‍ ഔഷധഗവേഷണം നടത്താനുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യണം.
കേരളത്തിലെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് വളരെ വലുതാണ്. ഇടതുപക്ഷം ഭരണത്തില്‍ വന്നപ്പോഴൊക്കെ ആരോഗ്യമേഖല ശക്തിപ്പെടുത്താനുള്ള ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ആരംഭിച്ചത് ഉദാഹരണമാണ്. എന്നാല്‍ കേന്ദ്രത്തിലെ യുപിഎ ഗവണ്‍മെന്റിന്റെ ജനദ്രോഹ നയങ്ങള്‍ തന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്‍തുടരുന്നതെന്നും പിണറായി പറഞ്ഞു.
deshabhimani
Labels:
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)

No comments:
Post a Comment