ബാങ്കിങ് നിയമഭേദഗതിക്കെതിരെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പണിമുടക്കി. കേരളത്തില്‍ 95 ശതമാനം ബാങ്കുകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. എസ്ബിഐയിലെ ഒരു ഓഫീസേഴ്സ് സംഘടന പണിമുടക്കില്‍നിന്ന് വിട്ടുനിന്നതിനാല്‍ ചില സ്ഥലങ്ങളില്‍ ഭാഗികമായി ഇടപാട് നടന്നു. മറ്റ് ബാങ്കുകള്‍ മുഴുവന്‍ അടഞ്ഞു കിടന്നു. ഇതിനിടെ, ശക്തമായ പ്രതിഷേധം അവഗണിച്ച് രാജ്യസഭയില്‍ വ്യാഴാഴ്ച ബാങ്കിങ് നിയമഭേദഗതി ബില്‍ പാസാക്കി. ജീവനക്കാരുടെ സംഘടനകളായ ബെഫി, എഐബിഇഎ, എന്‍യുബിഇ, ഓഫീസര്‍മാരുടെ സംഘടനയായ എഐബിഒഎ എന്നീ സംഘടനകളാണ് പണിമുടക്കിയത്. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുഇബിയു പണിമുടക്കിന് ധാര്‍മികപിന്തുണ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പ്രക്ഷോഭപരിപാടികളില്‍ ഐക്യവേദിയുടെ ഭാഗമായ എല്ലാ യൂണിയനുകളും സജീവമായി പങ്കെടുത്തു. പണിമുടക്കിയ ജീവനക്കാര്‍ ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ റാലിയും യോഗവും നടത്തി. തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം യോഗം ഉദ്ഘാടനംചെയ്തു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പി വി ജോസ് (ബെഫി), മുരളീധരന്‍പിള്ള(എഐബിഇഎ) എന്നിവര്‍ സംസാരിച്ചു.
ബാങ്കിങ് നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ- സ്വകാര്യ ബാങ്കുകളെ വിദേശകുത്തകകള്‍ക്ക് കൈയടക്കാന്‍ വഴിയൊരുക്കുന്ന ബാങ്കിങ് നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ബില്‍ ഇടതുപക്ഷ പാര്‍ടികളുടെ എതിര്‍പ്പ് അവഗണിച്ച് വ്യാഴാഴ്ച രാജ്യസഭയിലും പാസാക്കി. നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും രാജ്യവ്യാപകമായി പണിമുടക്കിയദിവസംതന്നെ ബില്‍ പാസാക്കിയുപിഎ സര്‍ക്കാര്‍ വിദേശകുത്തകകളോടുള്ള പ്രതിബദ്ധത വീണ്ടും തെളിയിച്ചു.
സ്വകാര്യ ബാങ്കുകളില്‍ വിദേശ ഓഹരി ഉടമകളുടെ വോട്ടവകാശം 26 ശതമാനമാക്കി ഉയര്‍ത്തിയതാണ് നിയമത്തിലെ പ്രധാന ഭേദഗതി. നേരത്തെ സ്വകാര്യബാങ്കുകളില്‍ വിദേശഓഹരി എത്രയുണ്ടെങ്കിലും വോട്ടിങ് അവകാശം 10 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. ബാങ്കിങ് മേഖലയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് ഭേദഗതിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇതോടൊപ്പം പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യ ഓഹരിഉടമകളുടെ വോട്ടവകാശവും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഒരു ശതമാനമായിരുന്ന വോട്ടവകാശം പത്തുശതമാനമാക്കി. പൊതുമേഖലാ ബാങ്കുകളിലെ അംഗീകൃത മൂലധനപരിധി 1500 കോടിയില്‍നിന്ന് 3000 കോടിയായി ഉയര്‍ത്തി. കൂടുതല്‍ സ്വകാര്യ ഓഹരികള്‍ക്ക് ഇത് വഴിയൊരുക്കും.
ഇന്ത്യന്‍ ബാങ്കിങ് രംഗത്തേക്ക് വിദേശകുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുന്നതാണ് നിയമഭേദഗതിയെന്ന് തപന്‍സെന്‍(സിപിഐ എം) ചര്‍ച്ചയില്‍ പറഞ്ഞു. സ്വകാര്യ ഓഹരി ഉടമകളുടെ വോട്ടവകാശം വര്‍ധിക്കുന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ പ്രതിബദ്ധത കുറയും-തപന്‍സെന്‍ പറഞ്ഞു. വോട്ടവകാശം വര്‍ധിപ്പിക്കുന്ന വ്യവസ്ഥകളില്‍ തപന്‍സെന്‍ കൊണ്ടുവന്ന ഭേദഗതികള്‍ സഭ ശബ്ദവോട്ടോടെ തള്ളി. തുടര്‍ന്ന് ഇടതുപക്ഷഅംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറങ്ങിപ്പോയി. ബിജെപിയുടെ പൂര്‍ണ പിന്തുണയോടെയാണ് ബാങ്കിങ് സ്വകാര്യവല്‍ക്കരണത്തിന് വഴിവയ്ക്കുന്ന ബില്‍ പാര്‍ലമെന്റില്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയത്.
deshabhimani 211212
No comments:
Post a Comment