Friday, December 21, 2012
വിസി നിയമനം: ജാതി- സമുദായ കുടുക്കില്‍ യുഡിഎഫ്
ജാതി- മത- രാഷ്ട്രീയ സമ്മര്‍ദത്തിന്റെ പേരില്‍ സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍, പ്രോ വൈസ്ചാന്‍സലര്‍, രജിസ്ട്രാര്‍ നിയമനങ്ങള്‍ വൈകുന്നു. ഇതിലൂടെ സംസ്ഥാനത്തെ അക്കാദമിക് അന്തരീക്ഷത്തെ ഇതുവരെ കാണാത്ത മോശമായ അവസ്ഥയിലേക്കാണ് യുഡിഎഫ് സര്‍ക്കാര്‍ എടുത്തെറിഞ്ഞിരിക്കുന്നത്. ആദരണീയമായ അക്കാദമിക് പാരമ്പര്യമുള്ളവരും മതനിരപേക്ഷമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരുമായ വ്യക്തികളെയാണ് സാധാരണ വൈസ്ചാന്‍സലര്‍മാരായി പരിഗണിച്ചിരുന്നത്. പക്ഷേ, മികവും ഭരണകാര്യക്ഷമതയുമല്ല സങ്കുചിതമായ ജാതി-മത താല്‍പ്പര്യങ്ങളും കക്ഷിരാഷ്ട്രീയവുമാണ് ഇപ്പോള്‍ മേല്‍കൈ നേടിയിരിക്കുന്നത്. ഈ പോക്കില്‍ കോണ്‍ഗ്രസിലെ ചില എംഎല്‍എമാരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കും കടുത്ത വിയോജിപ്പുണ്ട്.
21 സര്‍വകലാശാലകളുള്ള മഹാരാഷ്ട്രയില്‍ വിസി നിയമനത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ രൂപീകരിച്ചാണ് നിയമനങ്ങള്‍ നടത്തിയത്. അവിടെയും കോണ്‍ഗ്രസിന്റെ കൂട്ടുഭരണമാണ്. ആ വഴിപോലും തേടാതെ സര്‍വകലാശാലകളുടെ പരമോന്നത പദവികള്‍ പാര്‍ടികള്‍ക്കും ഗ്രുപ്പൂകള്‍ക്കും കക്ഷികള്‍ക്കും ജാതി-മത സംഘടനകള്‍ക്കും വീതംവയ്ക്കുന്ന സര്‍ക്കാര്‍ നടപടി അഭികാമ്യമല്ലെന്ന് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരില്‍ ചിലര്‍ പറഞ്ഞു. കണ്ണൂര്‍, കേരള, കുസാറ്റ്, എംജി, സംസ്കൃത സര്‍വകലാശാലകളില്‍ വിസിമാരുടെ ഒഴിവുണ്ട്. ഇതില്‍ വിദ്യാഭ്യാസവകുപ്പ് കൈയാളുന്ന മുസ്ലിംലീഗ് തന്ത്രപരമായ പങ്കുനേടി സമുദായ രാഷ്ടീയം വളര്‍ത്താനാണ് നോക്കുന്നത്. കലിക്കറ്റ് സര്‍വകലാശാല വിസി സ്ഥാനവും സിന്‍ഡിക്കറ്റിലെ കസേരകളും അടക്കം കീശയിലാക്കിയ ലീഗ് മറ്റു സര്‍വകലാശാലകളിലെ പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ സ്ഥാനങ്ങളിലാണ് പിടിമുറുക്കിയത്. ലീഗിന്റെ സമുദായരാഷ്ട്രീയ കളികള്‍ക്ക് മധ്യകേരളവും തെക്കന്‍ കേരളവും അരങ്ങാക്കാനുള്ള വക കണ്ടെത്താനാണ് ഈ മേഖലകളിലെ സര്‍വകലാശാലകളിലെ നിര്‍ണായക കസേരകള്‍ ലീഗ് പിടിച്ചടക്കാന്‍ പോകുന്നത്.
രണ്ടു വിസി സ്ഥാനം കോണ്‍ഗ്രസിന് കിട്ടിയാല്‍ അതിലൊന്ന് ഉമ്മന്‍ചാണ്ടിയും മറ്റൊന്ന് കെപിസിസി പ്രസിഡന്റ രമേശ് ചെന്നിത്തലയും പങ്കിടും. എംജി സര്‍വകലാശാലാ വിസി സ്ഥാനം കോണ്‍ഗ്രസ് നോട്ടമിട്ടെങ്കിലും കേരളകോണ്‍ഗ്രസ് എം ഇടഞ്ഞു. തന്റെ പാര്‍ടിക്ക് ശക്തികുറഞ്ഞ കാലത്തുപോലും എംജി സര്‍വകലാശാലാ വിസി പദവി കൈവിട്ടിട്ടില്ലെന്നും അതിനാല്‍, കേരള വിസിയെ പകരം തന്ന് എംജിയില്‍നിന്ന് ഒഴിവാക്കാന്‍ നോക്കേണ്ടെന്നാണ് കെ എം മാണി വ്യക്തമാക്കിയത്. നിയമനങ്ങളിലെ പങ്കാളിത്തം നേടാന്‍ എസ്എന്‍ഡിപി, എന്‍എസ്എസ്, ക്രൈസ്തവ സഭകള്‍, മുസ്ലിം സംഘടനകള്‍ തുടങ്ങിയവയെല്ലാം സജീവമായി ഇടപെടുന്നുണ്ട്. ഇതിന്റെ നടുവിലായ യുഡിഎഫില്‍, പങ്കിടലിനെച്ചൊല്ലിയുള്ള വിലപേശല്‍ ശക്തമാണ്. വിസി തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡം അക്കാദമിക് പ്രഗത്ഭ്യത്തിനു പകരം ജാതി- മത- പണ- ഭരണരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രമാകുന്ന വിപത്തിനെ തടയുന്ന യുജിസി നിയമമുണ്ട്. പക്ഷേ, അത് അസാധുവാക്കാന്‍ യുജിസി തീരുമാനിച്ചു. എങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ വിജ്ഞാപനം വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ 10 വര്‍ഷത്തെ സര്‍വകലാശാലാ പ്രൊഫസര്‍ പദവി വിസി നിയമനത്തിന് വ്യവസ്ഥയായി തുടരാന്‍ യുഡിഎഫ് ഏകോപനസമിതി തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, കേരളത്തിലെ സര്‍വകലാശാലകളിലെ വിസി നിയമനത്തിന് ഈ വ്യവസ്ഥ നിയമപരമായി ഉറപ്പിക്കാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന അഭിപ്രായം കേരള സമൂഹത്തില്‍ ശക്തമാണെങ്കിലും അതിനും യുഡിഎഫ് സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. അക്കാദമിക് യോഗ്യതയും സംശുദ്ധിയും പരിഗണിച്ചായിരുന്നു എല്‍ഡിഎഫ് ഭരണകാലത്ത് വിസിപോലുള്ള പദവികളില്‍ നിയമനം നടത്തിയത്.
(ആര്‍ എസ് ബാബു)
deshabhimani 211212
Subscribe to:
Post Comments (Atom)
No comments:
Post a Comment