Thursday, December 20, 2012
ഗുജറാത്തില്‍ ബിജെപി, ഹിമാചലില്‍ കോണ്‍ഗ്രസ്
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗുജറാത്തില്‍ ബിജെപിയും ഹിമാചലില്‍ കോണ്‍ഗ്രസും കേവല ഭൂരിപക്ഷമുറപ്പിച്ചു.
ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളില്‍ ബിജെപി 123 ഇടത്താണ് ലീഡ് ചെയ്യുന്നത്. 55 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍. മുഖ്യമന്ത്രി നരേന്ദ്ര മോഡി മണി നഗറില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ ശക്തിസിങ് ഗോയല്‍ പരാജയപ്പെട്ടു. ഗുജറാത്ത് പരിവര്‍ത്തന്‍ പര്‍ട്ടി നേതാവ് കേശുഭായ് പട്ടേലും വിജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റുണ്ടായിരുന്നത് ബിജെപി 123 ആയി ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന് 4 സിറ്റിങ്ങ് സീറ്റുകള്‍ നഷ്ടപ്പെട്ടു. 68 സീറ്റുകളുള്ള ഹിമാചലില്‍ കോണ്‍ഗ്രസ് 36 സീറ്റുകളിലും ബിജെപി 26 മണ്ഡലങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു. ഗുജറാത്തില്‍ കനത്ത തിരിച്ചടിയേറ്റെങ്കിലും ഹിമാചലില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് ആശ്വാസമായി.
ഹിമാചലില്‍ 15 സീറ്റില്‍ മത്സരിച്ച സിപിഐ എമ്മിന് രണ്ട് സീറ്റില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കാനായെങ്കിലും വിജയിക്കാനായില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ രാകേഷ് സിംഘ തിയോഗ് മണ്ഡലത്തിലാണ് മത്സരിച്ചത്. കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് വിദ്യാ സ്റ്റോക്സാണ് ഇവിടെനിന്ന് വിജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തും സിംഘ മുന്നാം സ്ഥാനത്തും എത്തി. 1993 ല്‍ സിംലയില്‍ നിന്ന് സിംഘ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ 95ല്‍ ഒരു കേസിനെ തുടര്‍ന്ന് അംഗത്വം നഷ്ടമായി. 1973ലാണ് ആദ്യമായി സിപിഐ എമ്മിന് ഹിമാചല്‍ വിധാന്‍ സഭയില്‍ അംഗത്വമുണ്ടാകുന്നത്. മണ്ഡി ജില്ലയിലെ ബാള്‍ മണ്ഡലത്തില്‍ നിന്ന് തുള്‍സി റാമാണ് അന്ന് വിജയിച്ചത്. സിംല (അര്‍ബന്‍) മണ്ഡലത്തില്‍ മത്സരിച്ച സിപിഐ എം സ്ഥാനാര്‍ത്ഥി ടിക്കന്തര്‍ സിങ്ങ് പന്‍വാറും പരാജയപ്പെട്ടു. നിലവില്‍ സിംല ഡെപ്യൂട്ടി മേയറായ പന്‍വാര്‍ മൂന്നാമതെത്തി. മഹേശ്വര്‍സിങ്ങിന്റെ ഹിമാചല്‍ ലോക്ഹിത്പാര്‍ടി, സിപിഐ എം, സിപിഐ പാര്‍ടികള്‍ ചേര്‍ന്ന് ബദല്‍ മോര്‍ച്ചയായി 68ല്‍ 64ലും സീറ്റിലും മത്സരിച്ചിരുന്നു.മഹേശ്വര്‍സിങ് കുളു സീറ്റിൽ വിജയിച്ചു.
. വ്യാഴാഴ്ച രാവിലെ 8നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വൈകിട്ട് നാലോടെ മുഴുവന്‍ ഫലവും അറിയാം. ഗുജറാത്തില്‍ 33 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 182 മണ്ഡലങ്ങളിലേക്ക് 13, 17 തീയതികളില്‍ രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയടക്കം 1666 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. 74.04 ശതമാനം പോളിങ്ങാണ് ഹിമാചലില്‍ രേഖപ്പെടുത്തിയത്.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment