Friday, December 21, 2012
ബിനാലെ: കലാസൃഷ്ടിയും പോര്‍ട്രെയ്റ്റും സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കി
കൊച്ചി-മുസിരിസ് ബിനാലെയിലെ കലാരൂപങ്ങള്‍ നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ദക്ഷിണാഫ്രിക്കന്‍ കലാകാരന്‍ ക്ലിഫഡ് ചാള്‍സിന്റെ കലാസൃഷ്ടി ചായമടിച്ചു നശിപ്പിച്ചതിനു പിന്നാലെ, കാര്‍ണിവല്‍ ഓഫീസ് മതിലില്‍ ഓസ്ട്രേലിയന്‍ കലാകാരന്‍ ഡാനിയല്‍ കോണല്‍ വരച്ച പോര്‍ട്രെയ്റ്റും സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ക്ലിഫഡ് ചാള്‍സിന്റെ പെയ്ന്റിങ്ങില്‍ ഒരാള്‍ പരസ്യമായി ചായമടിച്ചത്. കണ്ടുനിന്ന ചിലര്‍ ഇതു ചോദ്യംചെയ്തപ്പോഴേക്കും പച്ച ടീഷര്‍ട്ടും ബര്‍മുഡയും ധരിച്ച ഇയാള്‍ മുങ്ങി. ഡാനിയല്‍ കോണല്‍ ബിനാലെയുമായി സഹകരിച്ച് കൊച്ചിന്‍ കാര്‍ണിവല്‍ ഓഫീസിന്റെ മതിലില്‍ വരച്ച പോര്‍ട്രെയ്റ്റ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിന്റെ സമീപത്തുതന്നെ ചായത്തട്ട് നടത്തുന്ന അച്ചുവിനോടുള്ള സ്നേഹസൂചകമായി കോണല്‍ വരച്ച അച്ചുവിന്റെ മനോഹരമായ പോര്‍ട്രെയ്റ്റാണ് ചൊവ്വാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ കുത്തിവരച്ച് വികൃതമാക്കിയത്. സംഘാടകര്‍ ഫോര്‍ട്ട്കൊച്ചി പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ഏപ്രില്‍-മെയില്‍ ബിനാലെയുടെ മുന്നോടിയായി എറണാകുളം ഡര്‍ബാര്‍ഹാളില്‍ ജര്‍മന്‍ കലാകാരന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചപ്പോള്‍ ഇ-മെയിലിലൂടെ ജര്‍മനിയിലെ ഡ്രസ്ഡണ്‍ മ്യൂസിയം അധികൃതരെ ചിലര്‍ ഭീഷണിപ്പെടുത്തിയതായും ബിനാലെ സംഘാടകര്‍ പറഞ്ഞു.
deshabhimani
Labels:
കല
Subscribe to:
Post Comments (Atom)
No comments:
Post a Comment