Saturday, December 22, 2012

ത്രിപുര തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം തടയണം: സിപിഐ എം


അടുത്തവര്‍ഷം നടക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി, രാഷ്ട്രപതി ഭരണത്തിനുകീഴില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം തടയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും കേന്ദ്രകമ്മിറ്റി അംഗം ഖഗന്‍ദാസ് എംപിയും മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ഒരു കാരണവശാലും ത്രിപുരയില്‍ ഏഴാമതും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ അനുവദിക്കില്ലെന്നും അതിന് എന്തെല്ലാം ചെയ്യണമോ അതെല്ലാം ചെയ്യുമെന്നും പിസിസി പ്രസിഡന്റ് സുദീപ് റോയ് ബര്‍മന്‍ പ്രസംഗിച്ചിരുന്നു. മുഖ്യതെരഞ്ഞെടുപ്പു കമീഷണറെ സന്ദര്‍ശിച്ചശേഷം പത്രസമ്മേളനം നടത്തിയ പ്രതിപക്ഷനേതാവ് രത്തന്‍ലാല്‍നാഥ് പറഞ്ഞത്, 1998ലെ പോലെ സ്വതന്ത്രവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാല്‍, 1998ലെ തെരഞ്ഞെടുപ്പ് അക്രമങ്ങളും ബൂത്ത് പിടിക്കലുംകൊണ്ട് നിറഞ്ഞതായിരുന്നു. രാഷ്ട്രപതി ഭരണത്തിനു കീഴില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ സുബല്‍ ഭഭൗമിക്കും പ്രസംഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വോട്ടര്‍പട്ടിക പുതുക്കിയതില്‍ ക്രമക്കേട് കാട്ടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. തെരഞ്ഞെടുപ്പു കമീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് വോട്ടര്‍പട്ടികയുടെ പ്രസിദ്ധീകരണം പലതവണ നീട്ടി. നടപടിക്രമങ്ങളൊന്നും പാലിക്കാതെ വെള്ളപേപ്പറില്‍ എഴുതി നല്‍കിയ പരാതികളെല്ലാം കമീഷന്‍ പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷന്‍ അഞ്ച് നിരീക്ഷകരെ ത്രിപുരയ്ക്കയച്ചു. കോണ്‍ഗ്രസിന്റെ പരാതി കള്ളമാണെന്ന് ഇവരുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മാര്‍ച്ചില്‍ സര്‍ക്കാരിന്റെ കാലാവധി തീരും. സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞശേഷം രാഷ്ട്രപതിഭഭരണത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. തെരഞ്ഞെടുപ്പ് നിശ്ചിതസമയത്തുതന്നെ നടത്തുമെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani 221212

No comments:

Post a Comment