Thursday, December 6, 2012
സഭയില്‍ തോറ്റു കണക്കില്‍ ജയിച്ചു
ചില്ലറവില്‍പ്പന മേഖലയില്‍ ഇരുപത് കോടി ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന വിദേശനിക്ഷേപം പിന്‍വലിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ എസ്പിയെയും ബിഎസ്പിയെയും വിലയ്ക്കെടുത്ത് കോണ്‍ഗ്രസ് അതിജീവിച്ചു. കോണ്‍ഗ്രസടക്കമുള്ള നാല് പാര്‍ടികള്‍ മാത്രമാണ് സഭയില്‍ വിദേശനിക്ഷേപത്തെ പൂര്‍ണമായും അനുകൂലിച്ചത്. വിമര്‍ശമുന്നയിച്ച 14 പാര്‍ടികളും ഒറ്റമനസ്സോടെ വോട്ട് ചെയ്തിരുന്നെങ്കില്‍ യുപിഎ സര്‍ക്കാരിന് നാണംകെട്ട് പുറത്തുപോകേണ്ടി വരുമായിരുന്നു.
വിദേശനിക്ഷേപത്തിനെതിരെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും സിപിഐ എമ്മിലെ കഗേന്‍ദാസും അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 218 വോട്ടും എതിര്‍ത്ത് 253 വോട്ടും ലഭിച്ചു. വോട്ടിങ് സമയത്ത് 71 അംഗങ്ങള്‍ സഭയിലുണ്ടായിരുന്നില്ല. വിദേശനിക്ഷേപം അനുവദിച്ചുള്ള ഫെമ വിജ്ഞാപനം ഭേദഗതിചെയ്യണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗതറോയ് അവതരിപ്പിച്ച പ്രമേയം 224 നെതിരെ 254 വോട്ടിന് തള്ളി.
സിബിഐ കേസ് കാട്ടി ഭയപ്പെടുത്തി മായാവതിയെയും മുലായത്തിനെയും വശത്താക്കി നേടിയ വിജയമാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 2008ലെ ആണവകരാര്‍ വിശ്വാസവോട്ടിലും സമാജ്വാദി പാര്‍ടി അവസാനം യുപിഎ സര്‍ക്കാരിനെ രക്ഷിക്കാനെത്തിയിരുന്നു.
കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നീ കക്ഷികള്‍ മാത്രമാണ് രണ്ട് ദിവസമായി ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ വിദേശനിക്ഷേപത്തെ അനുകൂലിച്ച് സംസാരിച്ചത്. ആര്‍ജെഡിയിലെ മുന്‍ കേന്ദ്രമന്ത്രി രഘുവംശപ്രസാദ് സിങ് വോട്ടിങ്ങിന് എത്താത്തത് ശ്രദ്ധേയമായി. ചര്‍ച്ചയില്‍ പങ്കെടുത്ത ബാക്കി 14 രാഷ്ട്രീയ പാര്‍ടികളും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു. ഇതുപ്രകാരം വോട്ട് ചെയ്തിരുന്നെങ്കില്‍ 282 വോട്ട് സര്‍ക്കാരിനെതിരെ വീഴുമായിരുന്നു. എന്നാല്‍, വിദേശനിക്ഷേപ തീരുമാനത്തെ എതിര്‍ത്ത ഡിഎംകെ, സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ഇടതുപക്ഷത്തോടൊപ്പം വിദേശനിക്ഷേപ തീരുമാനത്തെ എതിര്‍ത്ത് അറസ്റ്റ് വരിച്ച മുലായംസിങ് യാദവിന്റെ 22 അംഗ എസ്പിയും 21 അംഗ ബിഎസ്പിയും സര്‍ക്കാരിനെ രക്ഷിക്കാനായി വോട്ടിങ് സമയത്ത് സഭ വിട്ടു. വാണിജ്യമന്ത്രി ആനന്ദ്ശര്‍മ ചര്‍ച്ചയ്ക്ക് മറുപടി പറയവെ തങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുന്നില്ലെന്ന് ആരോപിച്ച് ധാരാസിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിഎസ്പി അംഗങ്ങളാണ് ആദ്യം സഭ വിട്ടത്. മറുപടി പൂര്‍ത്തിയാക്കിയതിന് ശേഷം മുലായമും സ്ഥലം വിട്ടു. രണ്ടംഗ ടിആര്‍എസ് പ്രമേയത്തെ പിന്തുണച്ചു. തെലങ്കാനയെക്കുറിച്ച് ചര്‍ച്ചചെയ്യാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തെ തള്ളിയാണ് ഇവര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തത്.
ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയുമാണ് വിദേശനിക്ഷേപം കൊണ്ടുവരുന്നതെന്ന് മറുപടി പറഞ്ഞ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. വ്യാപാര-കര്‍ഷക-ഉപഭോക്തൃ സംഘടനകളുമായി ചര്‍ച്ച നടത്തി. പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിയ കത്തിന് മറുപടി പോലും നല്‍കിയിട്ടില്ല. അതേസമയം സിപിഐ എം പൊളിറ്റ്ബ്യൂറോ സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നതായും മന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഭൂരിപക്ഷം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഇടതുപക്ഷം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ച നടത്തിയെന്ന മന്ത്രിയുടെ അവകാശവാദം കള്ളമാണെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജും സിപിഐ എമ്മിലെ ബസുദേവ് ആചാര്യയും ശരത്യാദവും പറഞ്ഞു. മുന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി സമവായമുണ്ടാക്കുമെന്ന പ്രസ്താവന നടത്തിയതിന് ശേഷം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
(വി ബി പരമേശ്വരന്‍(
കാലുകുത്താന്‍ വാള്‍മാര്‍ട്ടിനെ അനുവദിക്കില്ല: സിപിഐ എം
ന്യൂഡല്‍ഹി: ചില്ലറവിപണിയിലെ വിദേശനിക്ഷേപം വിഷയത്തില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ വെളിപ്പെട്ടത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്. ബിജെപി ഭരണകാലത്ത് പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിദേശനിക്ഷേപത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ഇപ്പോള്‍ ഇരുകൈയ്യും നീട്ടി വാള്‍മാര്‍ട്ടിനെയും മറ്റുവിദേശ കുത്തകകളെയും സ്വീകരിക്കുന്നതെന്ന് ബുധനാഴ്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സിപിഐ എം ലോക്സഭാ നേതാവ് ബസുദേബ് ആചാര്യ പറഞ്ഞു. വിദേശനിക്ഷേപം രാജ്യദ്രോഹമാണെന്ന് ബിജെപി ഭരണകാലത്തെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി പറഞ്ഞത് ബസുദേബ് ആചാര്യ ഓര്‍മ്മിപ്പിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ അസ്വസ്ഥരായി. ഈ വിഷയത്തില്‍ എല്ലാക്കാലവും നിലപാടില്‍ ഉറച്ചുനിന്നത് ഇടതുപാര്‍ടികള്‍ മാത്രമാണ്. വോട്ടെടുപ്പില്‍ സര്‍ക്കാര്‍ ജയിച്ചാലും വാള്‍മാര്‍ട്ടിനെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കി മെച്ചപ്പെട്ട സാങ്കേതികവിദ്യ രാജ്യത്തേക്ക് കൊണ്ടുവരുന്ന വിദേശനിക്ഷേപത്തോട് സിപിഐ എമ്മിന് യോജിപ്പാണ്. അതോടൊപ്പം ഉല്‍പ്പാദനക്ഷമതയിലും വര്‍ധനവുണ്ടാകണം. എന്നാല്‍ ഇപ്പോള്‍ അനുവദിക്കുന്ന വിദേശനിഷേപം ഈ ഉപാധികളൊന്നും പാലിക്കുന്നില്ല. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള തൊഴിലുകള്‍ ഇല്ലാതാക്കുന്നതാണ് തീരുമാനം. ഒരു രംഗത്തും ഉല്‍പ്പാദനക്ഷമത വര്‍ധിക്കില്ല. സാങ്കേതികമായ മെച്ചവും ഇല്ല.
ഈ ന്യായവാദങ്ങള്‍ നിരത്തി തന്നെയാണ് നേരത്തെ കോണ്‍ഗ്രസ് നേതാവ് ദാസ്മുന്‍ഷി വിദേശനിക്ഷേപത്തെ എതിര്‍ത്തത്.മരുന്നുനിര്‍മ്മാണ മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചപ്പോള്‍ വലിയ വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. വിത്തുല്‍പ്പാദന രംഗത്തേക്ക് മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര ഭീമന്‍ വന്നതോടെ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു. നാല്‍പ്പതിനായിരം കോടിയോളം രൂപ മൊണ്‍സാന്റോ ലാഭം കൊയ്തപ്പോള്‍ രാജ്യത്തെ രണ്ടേമുക്കാല്‍ ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും ആചാര്യ ചൂണ്ടിക്കാട്ടി. ശരത്യാദവ് (ജെഡിയു), മുരളിമനോഹര്‍ ജോഷി, ഭര്‍തൃഹരി മെഹ്താബ് (ബിജെപി), അനന്ത്ഗീഥെ (ശിവസേന), നമ നാഗേശ്വരറാവു (തെലങ്കുദേശം), എം തമ്പിദുരൈ (എഐഡിഎംകെ), ഹര്‍സിമ്രത് കൗര്‍ (അകാലിദള്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ വിദേശനിക്ഷേപത്തെ വിമര്‍ശിച്ചു. സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ എന്‍സിപിയുടെ പ്രഫുല്‍ പട്ടേലും ആര്‍ജെഡി നേതാവ് ലാലുയാദവും ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരിയും കോണ്‍ഗ്രസിന്റെ ദീപേന്ദര്‍ ഹൂഡയും മാത്രമാണ് രംഗത്തെത്തിയത്.
രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷം
ചില്ലറവിപണിയിലെ വിദേശനിക്ഷേപം അനുവദിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എസ്പിയുടെയും ബിഎസ്പിയുടെയും സഹായത്തോടെ ലോക്സഭയില്‍ രക്ഷപ്പെട്ടെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടാകുമോയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തില്‍. ലോക്സഭയിലെ അതേ നിലപാട് എസ്പിയും ബിഎസ്പിയും രാജ്യസഭയിലും തുടര്‍ന്നാലും സര്‍ക്കാരിന്ഭഭൂരിപക്ഷം എളുപ്പമാവില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രേഖ തുടങ്ങിയവരെയെല്ലാം സര്‍ക്കാരിന് അണിനിരത്തേണ്ടി വരും.
രാജ്യസഭയിലും വോട്ടിനെ ഭയക്കുന്നില്ലെന്നാണ് ലോക്സഭയിലെ വോട്ടിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചത്. എന്തുവില കൊടുത്തും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ശ്രമിക്കുമെന്ന് സോണിയയുടെ വാക്കുകളില്‍ നിന്ന് വ്യക്തം. എസ്പിയേയോ ബിഎസ്പിയെയോ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യാന്‍ കോണ്‍ഗ്രസിന് പ്രേരിപ്പിക്കേണ്ടി വരും. അണിയറയില്‍ ഇതിനുള്ള ചര്‍ച്ചകള്‍ സജീവവുമാണ്.
244 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് 123 വോട്ട് ആവശ്യമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട പത്ത് അംഗങ്ങളടക്കം 96 പേരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. ഈഡനില്‍ ടെസ്റ്റ് കളിക്കുന്ന ടെണ്ടുല്‍ക്കര്‍ വോട്ടിനുണ്ടാവാന്‍ സാധ്യത വിരളമാണ്. ആര്‍ജെഡി, എല്‍ജെപി, എംഎന്‍എഫ്, എസ്ഡിഎഫ്, എന്‍പിഎഫ്, സ്വതന്ത്രര്‍ എന്നിവരുടെയെല്ലാം പിന്തുണ ഉറപ്പാക്കിയാലും സംഖ്യ 106 ആകുകയുള്ളു. 15 അംഗങ്ങളുള്ള ബിഎസ്പിയും ഒമ്പത് അംഗങ്ങളുള്ള എസ്പിയും പിന്തുണച്ചാല്‍ 230 വോട്ടോടെ അനായാസം കടന്നുകൂടാന്‍ സര്‍ക്കാരിനാവും. എന്നാല്‍ എഫ്ഡിഐക്ക് അനുകൂലമായി എസ്പി വോട്ടുചെയ്യാനുള്ള സാധ്യത വിരളമാണ്. മായാവതിയും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ല. ഇരുപാര്‍ടികളും ലോക്സഭയിലേതുപോലെ വിട്ടുനിന്നാല്‍ സര്‍ക്കാരിന് വിജയിക്കാന്‍ ആവശ്യമായി വരിക 110 വോട്ടായിരിക്കും. ടെണ്ടുല്‍ക്കര്‍കൂടി വോട്ടിനില്ലെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. ഈ ഘട്ടത്തില്‍ ബിഎസ്പിയുടെ പിന്തുണ അനിവാര്യമാണ്. അങ്ങനെയെങ്കില്‍ 121 വോട്ടോടെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിയും.
രാജ്യസഭയില്‍ എഫ്ഡിഐ തീരുമാനത്തെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് എസ്പിയുടെ രാംഗോപാല്‍ യാദവ് നേരത്തെ പ്രസ്താവിച്ചിരുന്നു. നിലവില്‍ എഫ്ഡിഐക്ക് എതിരായി രാജ്യസഭയില്‍ 114 എംപിമാരാണുള്ളത്. ഇവര്‍ക്കൊപ്പം എസ്പി കൂടി ചേര്‍ന്നാല്‍ എതിര്‍ക്കുന്നവരുടെ എണ്ണം 223 ആയി ഉയരും. ബിഎസ്പി കൂടി പിന്തുണച്ചാലും എഫ്ഡിഐക്ക് അനുകൂലമായ വോട്ട് 221 ല്‍ ഒതുങ്ങും. ചുരുക്കത്തില്‍ ബിഎസ്പിയെ കൊണ്ട് അനുകൂലമായി വോട്ടുചെയ്യിക്കുകയും എസ്പിയെ സാധാരണ പോലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിക്കുകയുമെന്ന തന്ത്രമാകും സര്‍ക്കാര്‍ പ്രയോഗിക്കുക.
അനുകൂലിച്ച് സംസാരിച്ചത് 4 പാര്‍ടിമാത്രം
ചില്ലറവില്‍പ്പനയില്‍ വിദേശനിക്ഷേപം അനുവദിച്ച വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ലോക്സഭയില്‍ സംസാരിച്ചത് നാലു പാര്‍ടിമാത്രം. ഭരണമുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനു പുറമെ എന്‍സിപി, ആര്‍ജെഡി, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍ എന്നീ കക്ഷികള്‍മാത്രമാണ് എഫ്ഡിഐ പിന്തുണച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ വിദേശനിക്ഷേപത്തോട് യോജിപ്പില്ലെന്ന് നിലപാടെടുത്ത ഡിഎംകെ പക്ഷേ വോട്ടെടുപ്പില്‍ സര്‍ക്കാരിനെ തുണച്ചു. ബിഎസ്പി, എസ്പി എന്നീ കക്ഷികളും ചര്‍ച്ചയില്‍ എഫ്ഡിഐ വിരുദ്ധനിലപാട് സ്വീകരിച്ചെങ്കിലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് സര്‍ക്കാരിനെ സഹായിച്ചു.
കേരളത്തില്‍നിന്നുള്ള യുപിഎ ഘടകകക്ഷികളായ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണിയും ചര്‍ച്ചയില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കാന്‍പോലും ധൈര്യംകാട്ടിയില്ല. ഭഭരണമുന്നണിയില്‍നിന്നും പ്രതിപക്ഷത്തുനിന്നുമായി 18 പാര്‍ടിയെ പ്രതിനിധാനംചെയ്ത് 22 പേരാണ് എഫ്ഡിഐ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ 14 പാര്‍ടിയും എഫ്ഡിഐ തീരുമാനത്തോട് വിയോജിപ്പ് വ്യക്തമാക്കിയതോടെ യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ സഭയില്‍ ഒറ്റപ്പെടുകതന്നെയായിരുന്നു. കോണ്‍ഗ്രസിനു പുറമെ തീരുമാനത്തെ പിന്തുണച്ച് സഭയില്‍ സംസാരിക്കാനുണ്ടായത് ഒമ്പത് അംഗങ്ങളുള്ള എന്‍സിപിയും നാല് അംഗങ്ങള്‍ വീതമുള്ള ആര്‍ജെഡിയും ആര്‍എല്‍ഡിയുമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ നാലു പാര്‍ടിയുടെ ആകെ അംഗസംഖ്യ 223 മാത്രമാണ്.
എഫ്ഡിഐ: ഭൂരിപക്ഷവും സര്‍ക്കാരിനെതിര്-കാരാട്ട്
ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ ഭൂരിപക്ഷം കക്ഷികളും അംഗങ്ങളും സര്‍ക്കാര്‍ തീരുമാനത്തിനെതിരാണെന്ന് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍നിന്ന് വ്യക്തമായതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിദേശനിക്ഷേപം പിന്‍വലിക്കണമെന്ന പ്രതിപക്ഷ പ്രമേയം സര്‍ക്കാര്‍ പരാജയപ്പെടുത്തിയെങ്കിലും അതിനെതിരെയുള്ള പ്രക്ഷോഭവും എതിര്‍പ്പും തുടരുമെന്നും കാരാട്ട് പറഞ്ഞു.
deshabhimani 061212
Subscribe to:
Post Comments (Atom)
ചില്ലറവില്‍പ്പന മേഖലയില്‍ ഇരുപത് കോടി ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന വിദേശനിക്ഷേപം പിന്‍വലിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ എസ്പിയെയും ബിഎസ്പിയെയും വിലയ്ക്കെടുത്ത് കോണ്‍ഗ്രസ് അതിജീവിച്ചു. കോണ്‍ഗ്രസടക്കമുള്ള നാല് പാര്‍ടികള്‍ മാത്രമാണ് സഭയില്‍ വിദേശനിക്ഷേപത്തെ പൂര്‍ണമായും അനുകൂലിച്ചത്. വിമര്‍ശമുന്നയിച്ച 14 പാര്‍ടികളും ഒറ്റമനസ്സോടെ വോട്ട് ചെയ്തിരുന്നെങ്കില്‍ യുപിഎ സര്‍ക്കാരിന് നാണംകെട്ട് പുറത്തുപോകേണ്ടി വരുമായിരുന്നു.
ReplyDelete