Saturday, December 1, 2012
കര്‍മപരിപാടിയുടെ കാര്യം മഹാകഷ്ടം
കേരളമുഖ്യന്റെ സ്ഥിതി വളരെ ദയനീയമാണ്. പഴയ ഒരണസമരത്തിന്റെ സന്തതിയായ ഉമ്മന്‍ചാണ്ടിക്കും ഇത് നന്നായി അറിയാം. പാളയത്തില്‍ പടയാണ്. സാക്ഷാല്‍ ""പച്ചക്കാ""രും സൗകര്യാര്‍ത്ഥം ""പച്ച"" എടുത്ത് അമ്മാനമാടുന്നവരും മലയോരങ്ങളും കടലോരങ്ങളും കയ്യേറി പച്ചയ്ക്കുവേണ്ടി വാദിക്കുന്ന കാട്ടുകള്ളന്മാരും എല്ലാം അകത്തും പുറത്തും ശല്യപ്പെടുത്തുകയാണ്. ഈ സാഹചര്യങ്ങളില്‍, മുന്നേപ്പോലെ ദീര്‍ഘകാല പദ്ധതികള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ പറ്റിക്കാനാവില്ല. ഉപദേശികള്‍ ഉമ്മന്‍ചാണ്ടിയെ വിശ്വസിപ്പിച്ചു. പിന്നെ മുഖ്യന്‍ മറ്റൊന്നും ചിന്തിച്ചില്ല. ദാ, പിടിച്ചോ എന്നുപറഞ്ഞു. ചാട്ടുളിപോലെ ജനമദ്ധ്യത്തിലേക്ക് എറിഞ്ഞു ""നൂറുദിന പരിപാടി"". ജനം ആകാംക്ഷയോടെ കാത്തിരുന്നു. പുതിയതും പ്രയോജനകരവുമായ എന്തെങ്കിലും കണ്ടേക്കും എന്ന് മോഹിച്ചു. നൂറുദിവസങ്ങളും പിന്നിട്ടപ്പോഴും പ്രത്യേകം പ്രസ്താവയോഗ്യമായ ഒന്നും കണ്ടില്ല. നൂറുദിന പരിപാടി കോഴി കോട്ടുവായിട്ടപോലെയായി. നൂറുദിന പരിപാടി എന്ന ജാഡ ഉളവാക്കിയ ജാള്യതയും കുറ്റബോധവും പരിഹരിക്കാന്‍ ഉപദേശകവൃന്ദം വീണ്ടും തലപുകഞ്ഞാലോചിച്ചു. അപ്പോള്‍ ജനിച്ച അത്ഭുത ശിശുവായ എമര്‍ജിങ് കേരള ഉള്‍പ്പെടെയുള്ള ""ഒരു വര്‍ഷ കര്‍മ്മപരിപാടി"".
ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കര്‍മ്മപരിപാടിയുടെ അവലോകനം അഥവാ ബാക്കിപത്രം മുഖ്യന്‍തന്നെ വെളിപ്പെടുത്തിയതായി നവംബര്‍ 5ന്റെ പത്രങ്ങളില്‍ കണ്ടു. കര്‍മ്മപരിപാടി 91.71 ശതമാനവും വിജയിച്ചെന്ന് മുഖ്യന്‍. 664 പദ്ധതികള്‍ കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന രഹസ്യം ആദ്യമായി മുഖ്യന്‍തന്നെ വെളിപ്പെടുത്തി. ഈ 664ല്‍ 374 എണ്ണം ""പൂര്‍ണ്ണമായി നടപ്പാക്കി. 664ല്‍ 374 എങ്ങനെ 91.71 ശതമാനമാകും.? ഭാഗികമായി നടപ്പാക്കിയതും, ഒരു വര്‍ഷത്തിനിടയില്‍ ഇതേവരെ നടപ്പില്‍ വരുത്താനായി ശ്രമിക്കാത്തവയും ആയവയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താതെ 91.74 ശതമാനം വിജയം അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി ഏതു സ്കൂളിലാണ് കണക്കുപഠിച്ചത് എന്ന് ചോദിക്കാതെ തരമില്ല. പൂര്‍ണമായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ഇനി പരിശോധിക്കാം. 1. സേവനാവകാശനിയമം. പ്രതിപക്ഷത്തിന്റെകൂടി പൂര്‍ണ്ണ സഹകരണത്തോടെ, വിവാദരഹിതമായ ഒരു നിയമം പാസാക്കി എടുക്കുന്നത് അത്ര വലിയ ആനക്കാര്യമാണോ? 2. എമര്‍ജിങ് കേരള. ഈ മുദ്രാവാക്യംവഴി നമ്മുടെ മുഖ്യന്‍ ജനമനസ്സില്‍ സൃഷ്ടിച്ച ചിത്രം ഏതുവിധമായിരുന്നു? ഇവിടെ വ്യാവസായികവും കാര്‍ഷികവുമായ തലങ്ങളില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകാന്‍പോകുന്നു. വ്യാവസായിക-കാര്‍ഷികോല്‍പാദനങ്ങള്‍ പതിന്മടങ്ങു വര്‍ദ്ധിച്ച് സുഭിക്ഷത നടമാടും. ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടും. സംതൃപ്തിയും പുത്തന്‍ ഉണര്‍വ്വും സര്‍വ്വത്ര... എന്നാല്‍ നേരേമറിച്ചല്ലേ അനുഭവം? ജനജീവിതം ഈ വര്‍ഷത്തിനിടയില്‍ കൂടുതല്‍ ദുസ്സഹമാവുകയല്ലേ ഉണ്ടായത്. നമ്മുടെ സംസ്ഥാനത്തെ എത്രമാത്രം പിന്നോട്ട് നയിച്ചുവെന്ന സത്യം വേറെ പ്രത്യേകമായി വിവരിക്കേണ്ടതുണ്ടോ? എമര്‍ജിങ് കേരള അല്ല സിങ്കിങ് കേരള (മുങ്ങുന്ന കേരളം) അല്ലേ കാണുന്നത്? 3. കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍, ഇക്കാര്യത്തില്‍ മുഖ്യന്‍വിജയം അവകാശപ്പെടുമ്പോള്‍ കാപട്യമേ നിന്റെ പേരോ ഉമ്മന്‍ചാണ്ടി എന്ന് ചോദിച്ചാല്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. തറക്കല്ലിട്ടില്ലെന്നല്ല വിവക്ഷ. തറക്കല്ലിടുകതന്നെ ചെയ്തിരിക്കുന്നു. അതിന്റെ പിന്നില്‍ നടത്തിയ കള്ളക്കളികള്‍ ഇനിയും ഒളിച്ചുവയ്ക്കാനാകുമോ? ശിലാസ്ഥാപനം കഴിഞ്ഞാല്‍ പദ്ധതി അഭംഗുരം പുരോഗമിക്കുമെന്നല്ലേ ജനം ധരിക്കുക. ഡിഎംആര്‍സിയെക്കൊണ്ട് പദ്ധതിയുടെ നിര്‍വ്വഹണച്ചുമതല ഏറ്റെടുപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ തക്കസമയത്ത് ചെയ്യാതെയും, ടോംജോസിനെ പോലുള്ള വിശ്വസ്തരെക്കൊണ്ട് ആഗോള ടെന്‍ഡര്‍ പ്രായോഗികമാക്കി വന്‍തുക കമ്മീഷന്‍ അടിച്ചെടുക്കാന്‍വേണ്ടിയുള്ള വേലകള്‍ അണിയറയ്ക്കുള്ളില്‍ സംഘടിപ്പിക്കുകയും ചെയ്തിട്ട് ഒരു ശിലാസ്ഥാപനച്ചടങ്ങ്. കേരളീയരുടെ ശബ്ദം കക്ഷിവ്യത്യാസമില്ലാതെ ഉയര്‍ന്നിരിക്കുന്നു. അവസാനിമിഷത്തിലാണ് രണ്ടാംനമ്പര്‍ കസേരയില്‍ ഇരിക്കുന്ന മഹാശയന്‍ കണ്ണുതുറന്നിരിക്കുന്നത്.
ഈ വരികള്‍ കുറിക്കുമ്പോഴും നഗരവികസന മന്ത്രി പൂര്‍ണ്ണമായി മനസ്സുതുറന്നിട്ടില്ലെന്നത് തള്ളിക്കളയാനാകുമോ? സൂചികൊണ്ട് എടുക്കാമായിരുന്നത് തൂമ്പകൊണ്ട് ആയാലും എടുക്കാന്‍ കഴിയുമെന്നുറപ്പുണ്ടോ? കമ്മീഷനുവേണ്ടിയുള്ള ഒടുങ്ങാത്ത ആര്‍ത്തി ഒരു വശത്ത്, രാജ്യസ്നേഹം അഭിനയിക്കാനുള്ള കൃത്രിമവ്യഗ്രത മറുവശത്ത്, ഇതല്ലേ നാം കാണുന്നത്? 4. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് സിയാല്‍ മാതൃകയിലുള്ള കമ്പനി രൂപീകരണം. ഒരു കമ്പനി രൂപീകരിച്ചാല്‍ പ്രശ്നം തീരുമോ? രൂപീകരിക്കപ്പെട്ട കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിവരങ്ങള്‍ മാദ്ധ്യമങ്ങളിലും കണ്ടില്ല, കടലാസില്‍ മാത്രമാണോ കമ്പനിയുടെ അസ്തിത്വം, അത് പ്രവര്‍ത്തനക്ഷമമായോ എന്നും വ്യക്തമല്ല. എങ്കിലും മറ്റൊരു സത്യം വ്യക്തമാകുന്നുണ്ട്, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചുള്ള മുഖ്യന്റെ ധാരണ ദയനീയമാംവിധം വളരെ വളരെ പരിമിതമാണെന്ന സത്യം. സംസ്ഥാനത്തിന്റെ ഏതൊരു മുക്കില്‍നിന്നും മൂലയില്‍നിന്നുമാണ് മാലിന്യത്തെപ്പറ്റി പരാതി ഉയര്‍ന്നുവരാത്തത്? അഭ്യസ്തവിദ്യരും സംസ്കാരസമ്പന്നരുമായ നമ്മള്‍തന്നെയല്ലേ അവരവരുടെ വീടുകളിലെ മാലിന്യങ്ങള്‍ പൊതിഞ്ഞുകെട്ടി ആരുംകാണാതെ പബ്ലിക് റോഡിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ അയല്‍പക്കക്കാരന്റെ പുരയിടത്തിലേക്കോ വലിച്ചെറിയുന്നത്? കക്കൂസ് മാലിന്യം റോഡരികില്‍ തള്ളുന്നതും മറ്റും പതിവായിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ചേപ്പാടില്‍ കണ്ടതുപോലെ അന്യസംസ്ഥാന തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ - നാട്ടുകാരായവര്‍തന്നെ ഭാരിച്ച വാടക ഈടാക്കുന്ന ഷെഡുകള്‍ - തല്ലിപ്പൊളിച്ചതും പ്രശ്നപരിഹാരത്തിന് സഹായകമല്ല. ഇക്കാര്യത്തില്‍ പ്രഥമവും പ്രധാനവുമായ കടമ, മലിനീകരണവും മാലിന്യനിര്‍മ്മാര്‍ജ്ജനവും സംബന്ധിച്ച് ബഹുജനങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിതവും നിരന്തരവുമായ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയാണ്. ശാസ്ത്രീയവും അതേസമയം ചിലവുകുറഞ്ഞതുമായ മാലിന്യസംസ്കരണപദ്ധതികള്‍ ഇന്ന് പ്രചാരത്തിലുണ്ട്.
റസിഡന്‍ഷ്യല്‍ അസോസിയേഷനുകളെ ഉപയോഗപ്പെടുത്തി ഈ ശാസ്ത്രീയ സംസ്കരണരീതി പ്രയോഗിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവയുടെ അജന്‍ഡയില്‍ പ്രധാന ഇനമായി മാലിന്യനിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടുത്തേണ്ടതാണ്. ഗുരുതരമായ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് വികേന്ദ്രീകൃതമായ നടപടികള്‍ സ്വീകരിക്കാതെ ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നുപറഞ്ഞ് പ്രശ്നങ്ങളില്‍നിന്നും ഒളിച്ചോടുന്നത് ഒരു മുഖ്യമന്ത്രിക്കും ചേര്‍ന്നതല്ല. നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പദ്ധതികളെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും മുഖ്യമന്ത്രിക്ക് വിശദീകരണമില്ലാതില്ല. എന്നാല്‍ കാര്‍ഷിക പാക്കേജുകള്‍, കൊപ്ര സംഭരണം എന്നിവയുടെ പോക്കില്‍ സര്‍ക്കാരിന് ഒട്ടും സംതൃപ്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു കാരണം വകുപ്പുകളുടെ വീഴ്ച അല്ല സംവിധാനത്തിന്റെ തകരാര്‍ ആണ്"".
""സംവിധാനത്തിന്റെ തകരാര്‍"" കണ്ട് നിസ്സഹായനായി നോക്കിനില്‍ക്കുകയല്ല ഒരു മന്ത്രി ചെയ്യേണ്ടത്. സംവിധാനത്തിന്റെ തകരാര്‍ തട്ടിനീക്കി ജനതാല്‍പര്യം കാത്തുസൂക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ് നേതാവില്‍നിന്നും പ്രതീക്ഷിക്കാന്‍ വയ്യാത്തതും അതുതന്നെയാണ്. പി ജെ ആന്റണിയുടെ ഒരു നാടകത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തുന്നു മുഖ്യന്റെ ""സംവിധാനത്തിന്റെ തകരാര്‍" എന്ന പ്രയോഗം. നാടകത്തിലെ കഥാപാത്രം എന്തിനും ഏതിനും കാരണം ""വ്യവസ്ഥിതിയുടെ ദൂഷ്യം"" എന്നുപറഞ്ഞ് സ്വന്തം ചുമതലയില്‍നിന്നും തല ഊരുകയാണ്. തന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം വിജയമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊങ്ങച്ചം ഭാവിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി ഭരണം തികഞ്ഞ പരാജയമായിരുന്നെന്നാണ് കേന്ദ്രമന്ത്രി വയലാര്‍ രവി കാണുന്നത്. പ്രതിരോധമന്ത്രി എ കെ ആന്റണി വെട്ടിത്തുറന്നു പറഞ്ഞതും മറ്റൊന്നല്ല.
പയ്യപ്പിള്ളി ബാലന്‍ chintha weekly
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
കേരളമുഖ്യന്റെ സ്ഥിതി വളരെ ദയനീയമാണ്. പഴയ ഒരണസമരത്തിന്റെ സന്തതിയായ ഉമ്മന്‍ചാണ്ടിക്കും ഇത് നന്നായി അറിയാം. പാളയത്തില്‍ പടയാണ്. സാക്ഷാല്‍ ""പച്ചക്കാ""രും സൗകര്യാര്‍ത്ഥം ""പച്ച"" എടുത്ത് അമ്മാനമാടുന്നവരും മലയോരങ്ങളും കടലോരങ്ങളും കയ്യേറി പച്ചയ്ക്കുവേണ്ടി വാദിക്കുന്ന കാട്ടുകള്ളന്മാരും എല്ലാം അകത്തും പുറത്തും ശല്യപ്പെടുത്തുകയാണ്. ഈ സാഹചര്യങ്ങളില്‍, മുന്നേപ്പോലെ ദീര്‍ഘകാല പദ്ധതികള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ പറ്റിക്കാനാവില്ല. ഉപദേശികള്‍ ഉമ്മന്‍ചാണ്ടിയെ വിശ്വസിപ്പിച്ചു. പിന്നെ മുഖ്യന്‍ മറ്റൊന്നും ചിന്തിച്ചില്ല. ദാ, പിടിച്ചോ എന്നുപറഞ്ഞു. ചാട്ടുളിപോലെ ജനമദ്ധ്യത്തിലേക്ക് എറിഞ്ഞു ""നൂറുദിന പരിപാടി"". ജനം ആകാംക്ഷയോടെ കാത്തിരുന്നു. പുതിയതും പ്രയോജനകരവുമായ എന്തെങ്കിലും കണ്ടേക്കും എന്ന് മോഹിച്ചു. നൂറുദിവസങ്ങളും പിന്നിട്ടപ്പോഴും പ്രത്യേകം പ്രസ്താവയോഗ്യമായ ഒന്നും കണ്ടില്ല. നൂറുദിന പരിപാടി കോഴി കോട്ടുവായിട്ടപോലെയായി. നൂറുദിന പരിപാടി എന്ന ജാഡ ഉളവാക്കിയ ജാള്യതയും കുറ്റബോധവും പരിഹരിക്കാന്‍ ഉപദേശകവൃന്ദം വീണ്ടും തലപുകഞ്ഞാലോചിച്ചു. അപ്പോള്‍ ജനിച്ച അത്ഭുത ശിശുവായ എമര്‍ജിങ് കേരള ഉള്‍പ്പെടെയുള്ള ""ഒരു വര്‍ഷ കര്‍മ്മപരിപാടി"".
ReplyDelete