കാര്‍ഷിക-ഭക്ഷ്യ വിപണനരംഗത്തെ അമേരിക്കന്‍ കുത്തകക്കമ്പനിയായ കാര്‍ഗില്‍ ഇന്ത്യയിലെ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്തുന്നു. നാനൂറ് കോടി രൂപ മുതല്‍മുടക്കില്‍ കര്‍ണാടകത്തില്‍ ചോളം പൊടിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കുമെന്ന് കാര്‍ഗില്‍ ഇന്ത്യ ചെയര്‍മാന്‍ സിരാജ് എ ചൗധരി അറിയിച്ചു. നിലവിലുള്ള ഭക്ഷ്യഎണ്ണ സംസ്കരണ നിലയങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് നൂറുകോടി രൂപ മുതല്‍മുടക്കും. പ്രതിദിനം 800-1000 ടണ്‍ ചോളപ്പൊടി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാകും കര്‍ണാടകത്തിലെ ദാവന്‍ഗിരിയില്‍ സ്ഥാപിക്കുന്ന പ്ലാന്റ്. ഗോതമ്പുപൊടി വ്യാപാരത്തിലേക്കും കമ്പനി ഇറങ്ങും. നേച്ചര്‍ ഫ്രഷ് എന്ന ബ്രാന്‍ഡ് നാമത്തിലാകും വില്‍പ്പന. അരി, പയറുവര്‍ഗങ്ങള്‍ എന്നീ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് ആലോചനയുണ്ട്. ഈ മാസം ആദ്യം വിപ്രോയുടെ സണ്‍ഫ്ളവര്‍ വനസ്പതി ബ്രാന്‍ഡ് കാര്‍ഗില്‍ വാങ്ങിയിരുന്നു. നേച്ചര്‍ ഫ്രഷ്, സ്വീകാര്‍, ജമിനി, രഥ്, സണ്‍ഫ്ളവര്‍ വനസ്പതി എന്നീ ബ്രാന്‍ഡ് നാമങ്ങളാണ് നിലവില്‍ കാര്‍ഗില്‍ ഉപയോഗിക്കുന്നത്.
deshabhimani
No comments:
Post a Comment