Tuesday, December 18, 2012
ഇന്നത്തെ മാധ്യമപ്രവര്‍ത്തന രീതി മാറണം: എന്‍ റാം
ഹൈദരാബാദ്: പരസ്യങ്ങളെമാത്രം ലാക്കാക്കിയുള്ള ഇന്നത്തെ നിലവാരമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തെ പുരോഗമനാത്മകവും അനുദിനം മാറുന്ന സമൂഹത്തിന് ദിശാബോധം നല്‍കുന്നതുമായ മാധ്യമപ്രവര്‍ത്തനംകൊണ്ട് അപ്രസക്തമാക്കണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം പറഞ്ഞു. പി സുന്ദരയ്യ വിജ്ഞാന്‍ കേന്ദ്രം സംഘടിപ്പിച്ച സുന്ദരയ്യ ജന്മശതാബ്ദി സെമിനാറില്‍ "മാധ്യമം, സംസ്കാരം, സമൂഹം" എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ മാധ്യമപ്രവര്‍ത്തനരീതി മാറേണ്ടത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനമേഖലയ്ക്കുതന്നെ അനിവാര്യമാണ്. പണം നല്‍കിയുള്ള വാര്‍ത്തപോലുള്ള പ്രവണതകള്‍ അവസാനിപ്പിക്കണമെങ്കില്‍ ഈ മാറ്റം അനിവാര്യമാണ്. പ്രസ് കൗണ്‍സിലിനോ മീഡിയ കൗണ്‍സിലിനോ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം നല്‍കുന്നതിനെ നീതീകരിക്കാനാവില്ല. പകരം മാധ്യമങ്ങളെ വിലയിരുത്താനുള്ള അധികാരം പുറത്തുനില്‍ക്കുന്ന ജനങ്ങള്‍ക്ക് നല്‍കണം. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലാണ്. ബാല്‍ താക്കറെയ്ക്കെതിരെ അഭിപ്രായം പറഞ്ഞ രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സര്‍ക്കാരിന്റെ നടപടി ഇത് കൂടുതല്‍ വ്യക്തമാക്കുകയാണ്. വികസിത രാഷ്ട്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വളര്‍ച്ച അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. കാലം കൃത്യമായി പറയാനാവില്ലെങ്കിലും ഇത് ഇന്ത്യയിലും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലു അധ്യക്ഷനായി.
deshabhimani 181212
Labels:
മാധ്യമം
Subscribe to:
Post Comments (Atom)
No comments:
Post a Comment