Wednesday, December 19, 2012
സഹകരണ ബാങ്കുകളെ ഒഴിവാക്കി
കാര്‍ഷിക സബ്സിഡികള്‍ ബാങ്കുവഴി കര്‍ഷകര്‍ക്ക് നല്‍കുന്നതില്‍നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി. സബ്സിഡി ബാങ്കുവഴി നല്‍കുമെന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ ദേശസാല്‍കൃതബാങ്കുകളില്‍ കര്‍ഷകര്‍ അക്കൗണ്ട് തുറക്കണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. എന്നാല്‍, സാധാരണക്കാരും പാവപ്പെട്ടവരുമായ കര്‍ഷകര്‍ക്ക് ഇത് ബുദ്ധിമുട്ടാണെന്നും സഹകരണബാങ്കുകളിലെ അക്കൗണ്ടുകള്‍ പരിഗണിക്കണമെന്നും കര്‍ഷകസംഘം അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ശക്തമായ സമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് സഹകരണ ബാങ്കുകളിലൂടെ സബ്സിഡി നല്‍കുന്നത് പരിഗണിക്കുമെന്ന് സഹകരണമന്ത്രിയും മറ്റും ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ കൃഷിഓഫീസുകള്‍ മുഖേന അപേക്ഷയും നല്‍കി. എന്നാല്‍, സബ്സിഡികള്‍ നല്‍കേണ്ട അവസരം വന്നപ്പോള്‍ കോര്‍ ബാങ്കിങ് ഇല്ലാത്തതിന്റെ പേരില്‍ സഹകരണ ബാങ്കുകളെ പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് കൃഷി ഓഫീസര്‍മാര്‍ക്ക് ലഭിച്ചത്. ഇതുമൂലം കൃഷി ഓഫീസര്‍മാര്‍ ആശയക്കുഴപ്പത്തിലും കര്‍ഷകര്‍ ആശങ്കയിലുമാണ്. നാളികേര-നെല്‍ക്കര്‍ഷകര്‍ക്കുള്ള സബ്സിഡിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
അതേസമയം തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സര്‍ക്കാരിന്റെ ഈ വഞ്ചന മറികടക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സഹകരണബാങ്ക് സെക്രട്ടറിമാരുടെ പേരില്‍ പണം മൊത്തമായി ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയാണ് ഈ ജില്ലകളില്‍ ചെയ്യുന്നത്. അതത് ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകരുടെ പേരും അക്കൗണ്ട് നമ്പറും നല്‍കും. ബാങ്ക് സെക്രട്ടറിമാര്‍ അവരുടെ പേരില്‍ വരുന്ന പണം ഈ ലിസ്റ്റ് അനുസരിച്ച് കര്‍ഷകര്‍ക്ക് നല്‍കണം. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമായതിനാല്‍ കൃഷി ഓഫീസര്‍മാരും കടുത്ത സമ്മര്‍ദത്തിലാണ്.
(ഇ എസ് സുഭാഷ്)
deshabhimani
Labels:
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment