Sunday, February 17, 2013

സൂര്യനെല്ലി പെണ്‍കുട്ടിയെയും കുടുംബത്തെയും വി എസ് സന്ദര്‍ശിച്ചു


സൂര്യനെല്ലി പെണ്‍കുട്ടിയെയും കുടുംബത്തെയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. ശനിയാഴ്ച പകല്‍ ഒന്നോടെയാണ് ചങ്ങനാശ്ശേരിക്കടുത്ത വീട്ടില്‍ വി എസ് എത്തിയത്. പെണ്‍കുട്ടിയോട് ധൈര്യമായി ഇരിയ്ക്കാന്‍ പറഞ്ഞാണ് വി എസ് മടങ്ങിയത്.

പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പോരാട്ടങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മറുപടി നല്‍കി. വിഎസിന്റെ സന്ദര്‍ശനം ആശ്വാസമായെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ വന്നാലും ഞങ്ങള്‍ സ്വീകരിക്കും. പക്ഷേ വരണ്ടേ. പി ജെ കുര്യന്‍ നാലുതവണ കാണാന്‍ ശ്രമിച്ചെന്ന് ഞങ്ങളുടെ വികാരിയച്ചനോടും എന്റെ അളിയനോടുമൊക്കെ പറഞ്ഞത്രെ. എന്നെയല്ലേ കാണേണ്ടത്. സൂര്യനെല്ലിയിലെ ഞങ്ങളുടെ വീടിന് സമീപത്ത് കുര്യന്‍ വന്ന് പ്രസംഗിച്ചു. അന്ന് വന്ന് കണ്ടുകൂടായിരുന്നോ- പിതാവ് രോഷത്തോടെ ചോദിച്ചു.

deshabhimani 170213

No comments:

Post a Comment