Wednesday, February 13, 2013

പാലക്കാട്ട് സഹ. സംരക്ഷണ മുന്നണിക്ക് ചരിത്രവിജയം


പാലക്കാട് ജില്ലാ സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സഹകരണ സംരക്ഷണമുന്നണിക്ക് ചരിത്രവിജയം. അധികാര ദുര്‍വിനിയോഗം നടത്തിതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഡിഎഫ് നടത്തിയ എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച് മുഴുവന്‍ സീറ്റിലും സംരക്ഷണ മുന്നണി വിജയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ ചിന്നക്കുട്ടനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 21 സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടര്‍പ്പട്ടികയിലെ എല്ലാവരും വോട്ട് (540) ചെയ്തു. 30ല്‍പ്പരം വോട്ടിനാണ് എല്ലാ സ്ഥാനാര്‍ഥികളും വിജയിച്ചത്.

വിജയികള്‍, ലഭിച്ച വോട്ട്: കാര്‍ഷികവായ്പ സഹകരണ സംഘം പ്രതിനിധികള്‍: എ കൃഷ്ണദാസ്(287), സി കെ ചാമുണ്ണി(289), എം ചന്ദ്രന്‍(282), പി പ്രഭാകരന്‍(285), പി എന്‍ മോഹനന്‍(284). വായ്പാസംഘങ്ങളല്ലാത്ത സംഘങ്ങളുടെ പ്രതിനിധികള്‍: കെ കുമാരന്‍ (281), എ സി ഗോപാലകൃഷ്ണന്‍ (273), ആര്‍ ചിന്നക്കുട്ടന്‍ (279), ടി മയില്‍സ്വാമി (277), പി മണികണ്ഠന്‍ (283), എ ശിവപ്രകാശന്‍ (281), ആര്‍ ശിവപ്രകാശ് (272), ടി സിദ്ധാര്‍ഥന്‍ (282). വനിതാസംവരണം: എന്‍ പത്മാവതി (287), പ്രേമ (282), എ നസീമ (288). പട്ടികജാതി-വര്‍ഗം: സി രാമകൃഷ്ണന്‍ (288). പ്രൊഫഷണല്‍സ്: വി രാധാകൃഷ്ണന്‍ (286), സി വി രാമകൃഷ്ണന്‍ (279). നിക്ഷേപവിഭാഗം: അഡ്വ. പി ജയന്‍ (283), മധുസൂദനുണ്ണി(282). എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 71 സംഘങ്ങളെ വോട്ടര്‍പ്പട്ടികയില്‍നിന്ന് ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് നടപടി ഉദ്യോഗസ്ഥര്‍ ആരംഭിച്ചത്. 23 യുഡിഎഫ്സംഘങ്ങള്‍ക്ക് പുതുതായി അഫിലിയേഷന്‍ നല്‍കി വോട്ടവകാശം നല്‍കുകയും ചെയ്തു. എന്നിട്ടും വിജയം ഉറപ്പിക്കാനാവാതെ, പ്രവര്‍ത്തനം നിലച്ച 105 സംഘങ്ങളുടെപേരില്‍ വ്യാജവോട്ടര്‍മാര്‍ക്ക് വോട്ടവകാശം നല്‍കി. ഇതെല്ലാം അതിജീവിച്ചാണ് സഹകരണ സംരക്ഷണമുന്നണി ഗംഭീരവിജയം നേടിയത്.

deshabhimani 130213

No comments:

Post a Comment