Wednesday, February 13, 2013
ഈ ഐക്യം ലോകത്തിനു മാതൃക: ജോര്‍ജ് മാവ്റിക്കോസ്
ഇന്ത്യയിലെ ട്രേഡ്യൂണിയനുകളുടെ ഐക്യം വലിയ പ്രതീക്ഷയ്ക്ക് വകനല്‍കുന്നുവെന്ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ്യൂണയന്‍സിന്റെ ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസ് പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്ത ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ 20, 21 തീയതികല്‍ നടക്കുന്ന ദേശീയ പണിമുടക്ക് നല്ലൊരു നാളേയ്ക്കുവേണ്ടിയുള്ളതാണ്. ഇത്തരം ട്രേഡ്യൂണിയന്‍ ഐക്യത്തെ ബഹുമാനത്തോടെയാണ് അന്താരാഷ്ട്രസമൂഹം നോക്കികാണുന്നത്. ഇത് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വരുമാനത്തില്‍ തൊഴിലാളികളുടെ വിഹിതം കുറയുകയാണ്. ലാഭം കുറച്ചുപേരുടെ കൈയില്‍ മാത്രമായി ഒതുങ്ങുന്നതുകൊണ്ടാണിത്. ധനികനും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ധനികന്‍ കൂടുതല്‍ ധനികനാകുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്യും. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആഗോള സമ്മേളനം വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ്യൂണയന്‍സിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കും. അടുത്തമാസം പെറുവില്‍ നടക്കുന്ന ഡബ്യുഎഫ്ടിയു വാര്‍ഷികസമ്മേളനത്തില്‍ ഇതിന്റെ സ്ഥലവും സമയവും പ്രഖ്യാപിക്കുമെന്ന് മാവ്റിക്കോസ് പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഷികസമ്മേളനത്തില്‍ രൂപം നല്‍കും. ആഫ്രിക്കയില്‍ വ്യാപകമായ എച്ച്ഐവി, മലേറിയ എന്നിവകൊണ്ട് ഏറ്റവും ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണ്. സ്വകാര്യവല്‍ക്കരണം, തൊഴിലില്ലായ്മ, സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും പാര്‍പ്പിടം എന്നിവയെക്കുറിച്ച് ചര്‍ച്ചനടക്കും. ഗ്രീസില്‍ അടക്കമുണ്ടായ ദേശീയ പ്രക്ഷോഭങ്ങളില്‍ യുവജനങ്ങളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം പ്രതീക്ഷിച്ചതിലും അധികമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് സെക്രട്ടറി എം എസ് സജീവന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിബി സദാശിവന്‍ നന്ദിയും പറഞ്ഞു.
deshabhimani 130213
Labels:
ട്രേഡ് യൂണിയന്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment