Thursday, February 7, 2013

'കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചു, പണം നല്‍കി മൊഴിമാറ്റിച്ചു'


പീഡനവിവരം വെളിപ്പെടുത്താതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി പണം തന്നതായി ഐസ്ക്രീം കേസിലെ ഇരകളുടെ മൊഴി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് കിട്ടിയ കേസ് ഡയറി പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇരകള്‍ നല്‍കിയ മൊഴിയില്‍ കുഞ്ഞാലിക്കുട്ടി തങ്ങളെ പീഡിപ്പിച്ചതായും ചാലപ്പുറത്തെ വീട്ടില്‍ വച്ച് മൊഴി മാറ്റാന്‍ പഠിപ്പിച്ചതായും പറയുന്നു.

റൗഫ് വഴി തങ്ങള്‍ക്ക് പണം ലഭിച്ചതിനെക്കുറിച്ച് ഇരകള്‍ കൃത്യമായി പറയുന്നുണ്ട്. ബിന്ദു, റോസിലിന്‍, റെജുല എന്നിവരുടെ മൊഴികളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂന്നുപേരുടെയും മൊഴി കുഞ്ഞാലിക്കുട്ടിക്കെതിരാണ്. റൗഫ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി മാറ്റിക്കാന്‍ കുഞ്ഞാലിക്കുട്ടി പണം നല്‍കി. ആദ്യം പണം നല്‍കിയത് റൗഫാണ്. നാലുലക്ഷം രൂപ റൗഫ് നല്‍കി. 1997 സെപ്തംബര്‍ മൂന്നിന് പൊലീസിനോട് സത്യം മുഴുവന്‍ പറഞ്ഞതായി ഇരകളിലൊരാളായ ബിന്ദുവിന്റെ മൊഴിയിലുണ്ട്. സത്യം പുറത്തു പറയാനുള്ള നിര്‍ബന്ധം ഒരുവശത്ത് മറുവശത്ത് കുഞ്ഞാലിക്കുട്ടിയുടെ സഹായിയായ ചേളാരി ഷെരീഫിന്റെ ഭീഷണി. ഇപ്പോഴും കടുത്ത മാനസികസംഘര്‍ഷമാണ് അനുഭവിക്കുന്നത്- ഇരകള്‍ പറയുന്നു.

അന്വേഷണറിപ്പോര്‍ട്ടും ഇരകളുടെ മൊഴിയും ഉണ്ടായിട്ടും കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തമാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

deshabhimani

No comments:

Post a Comment