കോട്ടയം: 2000 സെപ്തംബര്‍ രണ്ടിന് കോട്ടയത്തെ സൂര്യനെല്ലി പ്രത്യേക വിചാരണകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.
കൊന്നത്തടി മുക്കൂടംകര പുതുച്ചിറവീട് രാജു(31), പൊന്‍കുന്നം ചിറക്കടവ് തെക്കേത്തുകവല കൊട്ടാടിക്കുന്നേല്‍ ഉഷ(34), ചിറക്കടവ് ഇടത്തുംഭാഗം പുതുപ്പറമ്പില്‍ ജമാല്‍(39), കോട്ടയം പനച്ചിക്കാട് നെല്ലിക്കല്‍ എന്‍ ജി റെജി(40-ഇയാള്‍ പിന്നീട് ആത്മഹത്യചെയ്തു), പാലാ കുറിച്ചിയില്‍ ചെറിയാന്‍ മാത്യു (49), ചിറക്കടവ് വടക്കുംഭാഗം വടക്കേക്കര ഉണ്ണികൃഷ്ണന്‍നായര്‍(34), കോട്ടയം കൊഴുവനാല്‍ നെടുംതകിടിയില്‍ അഡ്വ. ജോസ് നെടുംതകിടി(42), കോട്ടയം ചിങ്ങവനം പോളച്ചിറ ഭാഗം വലിയപറമ്പില്‍ ശ്രീകുമാര്‍(43), നെയ്യാറ്റിന്‍കര മാവറത്തറ രാജേന്ദ്രന്‍നായര്‍(രാജന്‍-37), കോട്ടയം അമയന്നൂര്‍ മാവേലില്‍ ജേക്കബ് സ്റ്റീഫന്‍(സ്റ്റീഫന്‍ജി-49), മൂവാറ്റുപുഴ കിഴക്കേക്കര മങ്ങാട് അജി (29), ചിറക്കടവ് മഞ്ഞാവില്‍ കോളനി സതീശ് (സതി-36), മൂവാറ്റുപുഴ രാമമംഗലം പേട്ടഭാഗം കുഴിക്കണ്ടത്തില്‍ അലിയാര്‍(അലി-25), രാമമംഗലം കുഴിത്തൊട്ടിയില്‍ മുഹമ്മദ് യൂസഫ്(40), പുത്തന്‍പുരയില്‍ ദാവൂദ് (31), കോട്ടയം പുഞ്ചവയല്‍ കല്ലിയില്‍ തുളസീധരന്‍ (34), പൊന്‍കുന്നം തെക്കേത്തുകവല കൊട്ടാടികുന്നേല്‍ മോഹനന്‍ (ജോണ്‍ അയ്യാ 37) (രണ്ടാംപ്രതി ഉഷയുടെ ഭര്‍ത്താവാണ് ഇയാള്‍),
ചിറക്കടവ് വടക്കുംഭാഗംകര കണച്ചുമല രാജഗോപാലന്‍നായര്‍ (രാജന്‍-44), പൊന്‍കുന്നം പന്തിരുവയലില്‍ മാത്യു ജോസഫ് (സണ്ണി-44), ചിറക്കടവ് തെക്കേതില്‍ ശ്രീകുമാര്‍ (ബാബു-42), പാലാ പുലിയന്നൂര്‍ പടിഞ്ഞാറ്റുംകര തരുവാക്കുന്നേല്‍ സണ്ണി ജോര്‍ജ് (മോട്ടോര്‍ സണ്ണി-39), കോട്ടയം കീഴതടിയൂര്‍ ഇല്ലിമൂട്ടില്‍ ജിജി (33), എലിക്കുളം ചീരാംകുഴിയില്‍ ജോസഫ് (ചീരാംകുഴി ബേബി-40), ചിറക്കടവ് വടക്കുംഭാഗം പിണമറുകില്‍ സാബു (38), എറണാകുളം കീഴില്ലം കുന്നത്തുനാട് മണലിക്കുഴിയില്‍ മണ്ണൂര്‍ വര്‍ഗീസ് (48), കോട്ടയം വാഴൂര്‍ പുളിക്കകവല തെന്നശേരില്‍ ജോര്‍ജ് ചെറിയാന്‍ (39), തിരുവല്ല തോട്ടപ്പുഴശേരി ഐക്കരവീട് വിജയകുമാര്‍ (48), മൂവാറ്റുപുഴ രാമമംഗലം പുത്തന്‍പുരയില്‍ അഷറഫ്( 30), കോട്ടയം ഇളങ്ങുളം കുഴിക്കാട്ടുതാഴെ ആന്റണി (ബാജി -36),
മൂവാറ്റുപുഴ രാമമംഗലം പടിഞ്ഞാറേ വട്ടത്തുപുത്തന്‍വീട് ഷാജി (31), മാറാടി ആനിക്കാട്ട്കര പുത്തന്‍തോപ്പില്‍ അനില്‍ (39), കുടയന്നൂര്‍ പുളിയംകുന്നേല്‍ ബാബു മാത്യു (36), കാഞ്ഞിരപ്പള്ളി മണ്ണാറക്കയം തോണിക്കടവില്‍ തങ്കപ്പന്‍ (42), കോട്ടയം കുറവിലങ്ങാട് കുന്നത്തുവീട് മേരി (അമ്മിണി-37), കട്ടപ്പന വെള്ളയാംകുടി പിഴക്കപ്പാറ വിലാസിനി (30) കര്‍ണ്ണാടകത്തിലെ പാറമടയില്‍ ഒളിത്താവളത്തില്‍നിന്ന് പിടികൂടിയ മൂന്നാം പ്രതി അഡ്വ. എസ് എസ് ധര്‍മ്മരാജനെ പിന്നീട് വിചാരണ നടത്തിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മറ്റൊരു പ്രതി എലൈറ്റ് ദേവസ്യ ഇപ്പോഴും ഒളിവിലാണ്.
ഹൈക്കോടതി ശിക്ഷിച്ച ഒരേയൊരു പ്രതി ഇപ്പോഴും ഒളിവില്‍
കോട്ടയം: സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ഒരേയൊരു പ്രതി അഡ്വ. എസ് എസ് ധര്‍മ്മരാജന്‍ ഇപ്പോഴും ഒളിവില്‍. അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ധര്‍മ്മരാജന്‍ തിരുവനന്തപുരം സെന്‍ട്രല്‍ജയിലില്‍ നിന്ന് പരോളിലിറങ്ങി മുങ്ങുകയായിരുന്നു. നേരത്തെ കേസിനോടനുബന്ധിച്ച് 1996 മാര്‍ച്ച് 10ന് അറസ്റ്റിലായിരുന്ന ധര്‍മ്മരാജന്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പോയി. പിന്നീട് ഇയാള്‍ പിടിയിലായത് 2000 സെപ്തംബര്‍ 17നായിരുന്നു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കുഗ്രാമമായ ഹെബന്‍ഗഡയ്ക്കടുത്ത് പള്ളി എന്ന സ്ഥലത്തെ കരിങ്കല്‍ ക്വാറിയില്‍ തൊഴിലാളിയായി കഴിയുകയായിരുന്നു ധര്‍മ്മരാജന്‍. അന്ന് കോട്ടയം വെസ്റ്റ് സിഐ ആയിരുന്ന എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ധര്‍മ്മരാജനെ അവിടെ എത്തിയാണ് പിടികുടിയത്. കോട്ടയത്തെ പ്രത്യേക കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചെങ്കിലും 2005 ജനുവരി 20നാണ് ധര്‍മ്മരാജന്റെ മാത്രം ശിക്ഷ ശരിവച്ച് ഹൈക്കോടതി മറ്റുള്ളവരെ വെറുതെ വിട്ടത്. ധര്‍മ്മരാജന്റെ ശിക്ഷാകാലയളവ് അഞ്ചുവര്‍ഷമായി കുറച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ധര്‍മ്മരാജന്‍ പിന്നീട് പരോളിലിറങ്ങി മുങ്ങി.
deshabhimani
No comments:
Post a Comment