Saturday, February 2, 2013

കുര്യന്‍ രാജിവെക്കണം: വി എസ്


സൂര്യനെല്ലിക്കേസിലെ ഇരയായ പെണ്‍കുട്ടി പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന മൊഴിയില്‍ 17 വര്‍ഷമായും ഉറച്ചു നില്‍ക്കുന്ന പശ്ചത്തലത്തില്‍ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം കുര്യന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കുര്യന്‍ പ്രതിസ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടത് അന്വേഷണ സംഘത്തിന്റെ വീഴ്ച മൂലമാണോ എന്നും അന്വേഷിക്കണം. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഗൗരവത്തിലെടുക്കണമെന്നും വി എസ് പറഞ്ഞു.

കുര്യന്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവായത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഒരേയൊരു മൊഴിയുടെ അടിസ്ഥാനത്തിലാണ്. സംഭവ ദിവസം വൈകീട്ട് 5 മുതല്‍ രാത്രി 10വരെ കുര്യന്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് തന്നോടൊപ്പമുണ്ടായിരുന്നെന്നാണ് സുകുമാരന്‍ നായരുടെ മൊഴി. എന്നാല്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന കുര്യന്‍ പെരുന്നയിലെത്തിയതിന് ഔദ്യോഗിക രേഖയോ യാത്രാ രേഖയോ ഇല്ല. അന്ന് എന്‍എസ്എസിന്റെ നേതൃത്വത്തിലില്ലായിരുന്ന സുകുമാരന്‍ നായരെ കാണാന്‍ മുന്‍കൂര്‍ തീരുമാനപ്രകാരമല്ലാതെ കേന്ദ്രമന്ത്രി എത്തിയെന്ന മൊഴി വിശ്വസനീയമല്ല. ഈ സാഹചര്യത്തില്‍ സുകുമാരന്‍ നായര്‍ മൊഴി നല്‍കിയതിനെക്കുറിച്ച് ശാസ്ത്രീയമായി അന്വേഷിക്കണം. സുകുമാരന്‍ നായരുടെ മൊഴി തെറ്റാണെന്ന് കണ്ടാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment