Saturday, February 2, 2013

അനൂപ് ജേക്കബിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം


തൃശൂര്‍: രജിസ്ട്രേഷന്‍ വകുപ്പില്‍ ചട്ടംലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയെന്ന കേസില്‍ മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ ഒന്നിന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അനധികൃതമായി സിവില്‍ സപ്ലൈസിന്റെ മൊത്ത വ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ മന്ത്രിയ്ക്കെതിരെ മറ്റൊരു വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.

റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നേതാവ് ബേബിച്ചന്‍ മുക്കാടന്‍ ആണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. തൃക്കാക്കര സബ് രജിസ്ട്രാര്‍ ആയിരുന്ന ഉദ്യോഗസ്ഥ ആധാരങ്ങളില്‍ വില കുറച്ചുകാണിച്ച് രജിസ്ട്രേഷന്‍ നടത്തിയതിലൂടെ സര്‍ക്കാരിന് ഒര് കോടി രൂപയോളം നഷ്ടമുണ്ടായെന്നും എന്നാല്‍ ഇത് കണക്കിലെടുക്കാതെ മന്ത്രി ഇടപെട്ട് ഈ ഉദ്യേഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നടപടി എതിര്‍ത്ത രജിസ്ട്രേഷന്‍ ഐജിയെ ഇല്ലാത്ത ഒരു തസ്തിക സൃഷ്ടിച്ച് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റിയെന്നും പരാതിയില്‍ പരാമര്‍ശമുണ്ട്.

deshabhimani news

No comments:

Post a Comment