Sunday, February 3, 2013
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വഞ്ചിച്ചു; ഇനി "ധാരണ" ഇല്ല: എന്‍എസ്എസ്
ചങ്ങനാശേരി: നിയമാസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വവും എന്‍എസ്എസും തമ്മിലുണ്ടാക്കിയ ധാരണയില്‍നിന്ന് പിന്മാറാന് തീരുമാനിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച ആസ്ഥാനത്ത് ചേര്‍ന്ന എന്‍എസ്എസ് നേതൃയോഗത്തിലാണ് ഈ തീരുമാനം. സോണിയ ഗാന്ധിയുടെ ദൂതനായി എത്തിയ വിലാസ്റാവു ദേശ്മുഖും അന്നത്തെ ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കരും താനും പങ്കെടുത്ത ചര്‍ച്ചയിലാണ് ധാരണ ഉണ്ടാക്കിയത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇത് അട്ടിമറിച്ചു. മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും എന്‍എസ്എസിനെ പൂര്‍ണമായും വഞ്ചിച്ചു. പ്രസ്താവനകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും എന്‍എസ്എസിനെ കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തുന്നു. കോണ്‍ഗ്രസിനോടുള്ള മൃദുസമീപനവും "ശരിദൂരം" എന്ന നയവും അവസാനിപ്പിക്കുന്നു. ഇനി രാഷ്ട്രീയ പാര്‍ടികളോട് സമദൂര നിലപാടായിരിക്കും. "ഒരു ചതിവ് ആര്‍ക്കും പറ്റും. ഇനിയുണ്ടാകാതെ നായര്‍ സര്‍വീസ് സൊസൈറ്റി നോക്കും."- അദ്ദേഹം പറഞ്ഞു.
ധാരണ സംബന്ധിച്ചുള്ള തെളിവ് ഹാജരാക്കണമെന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കുന്നില്ല. ധാരണയില്ലായിരുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സാണിയാഗാന്ധി പറയട്ടെ-സുകുമാരന്‍ നായര്‍ പറഞ്ഞു. ധാരണയെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പി ജെ കുര്യന് എന്‍എസ്എസിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഇത് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ്. യുഡിഎഫ് ഭരണത്തില്‍ തമ്മില്‍ത്തല്ലും ന്യൂനപക്ഷ ഭൂരിപക്ഷചേരിതിരിവും സമുദായ സംഘര്‍ഷവും പതിവാണ്. എല്‍ഡിഎഫ് ഭരണത്തില്‍ വരുമ്പോഴൊക്കെ ഒരു വിധത്തിലുള്ള സാമുദായിക ചേരിതിരിവുകളും ഉണ്ടാകാറില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സൂര്യനെല്ലി പീഡനക്കേസില്‍ നിന്നും പി ജെ കുര്യനെ രക്ഷപ്പെടുത്തിയ ജി സുകുമാരന്‍നായരെ ശാസ്ത്രീയമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവന കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതിനാണ്. കുര്യന് കുറ്റക്കാരനെന്നോ നിരപരാധിയെന്നോ പറയാന്‍ ആളല്ല. 16 വര്‍ഷം മുമ്പ് കുര്യന് അനുകൂലമായി കൊടുത്ത മൊഴി വസ്തുതാപരമാണ്. എല്ലാ പാര്‍ടികളും എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയാണ് സഹായം അഭ്യര്‍ഥിച്ചിട്ടുള്ളത്. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്, കോണ്‍ഗ്രസ് നേതാവ് എ സി ജോസ് എന്നിവരാണ് എന്‍എസ്എസിന് എതിരെ ഹാലിളകി രംഗത്ത് വന്നിരിക്കുന്നത്-സുകുമാരന്‍ നായര്‍ പറഞ്ഞു.
deshabhimani 030213
Labels:
കോണ്‍ഗ്രസ്,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment