പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് ഒരുരൂപ അമ്പതു പൈസയും ഡീസലിന് 45 പൈസയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച നിരക്കുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസസ്കൃതഎണ്ണയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വില വര്‍ധനയെന്ന് എണ്ണകമ്പനികള്‍ അവകാശപ്പെടുന്നു. പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വര്‍ധന നടപ്പിലാക്കിയത്.
ഡീസലിന് പ്രതിമാസം 50 പൈസ വീതം വര്‍ധിപ്പിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കും. വ്യവസായരംഗത്ത് കടുത്ത മാന്ദ്യം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വീണ്ടുമുള്ള വര്‍ധന സ്ഥിതി ഗുരുതരമാക്കും.
deshabhimani


No comments:
Post a Comment