Saturday, February 16, 2013

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ല: തിരുവഞ്ചൂര്‍


കേരളത്തിനുള്ളില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയുമായി ചര്‍ച്ച നടത്തി.

കേരള-കര്‍ണാടക അതിര്‍ത്തി വനമേഖലയിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് ഒരുമിച്ച് നീങ്ങാനും യോഗത്തില്‍ തീരുമാനമായി. കേരളത്തിലെ അതിര്‍ത്തി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കര്‍ശനമാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസ് സേനയെ അതിര്‍ത്തിയിലേക്ക് അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കേരള പൊലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധന കണ്ണൂര്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു.

ചിറ്റാരിയില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൈസൂര്‍ ഐജിയുടെ നേതൃത്വത്തില്‍ കാഞ്ഞിരക്കൊല്ലി മേഖലയില്‍ പരിശോധന നടത്തി. വനാതിര്‍ത്തിയില്‍ അപരിചിതരെ കണ്ടാല്‍ ഉടന്‍ വിവരം കൈമാറണമെന്ന് െ പാലീസ് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തികളില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

deshabhimani

1 comment:

  1. മാവോ വാദി .നക്സലൈറ്റ് എന്നിങ്ങനെ ഭീഷണി മുഴക്കിയ കൂട്ടത്തില്‍ ബംഗാളിലെ മാര്‍ക്സിസ്റ്റ്‌ നേതാക്കളും ഉണ്ടായിരുന്നു.അത് ആവര്‍ത്തിക്കുക മാത്രമാണ് ഉമ്മനും തിരുവഞ്ചകനും ചെയ്യുന്നത്.

    ReplyDelete