Tuesday, February 5, 2013

കുര്യന്‍ വന്നത് വൈകിട്ട് നാലിനെന്ന് ഇടിക്കുളയുടെ ഭാര്യ


പി ജെ കുര്യനെതിരായി കുടുംബസുഹൃത്ത് ഇടിക്കുളയുടെ ഭാര്യ അന്നമ്മ ഇടിക്കുളയുടെ മൊഴി പുറത്തു വന്നു. കുര്യന്‍ വീട്ടില്‍ വന്നത് വൈകിട്ട് നാലിനാണെന്നും അരമണിക്കൂറിനു ശേഷം തിരിച്ചുപോയെന്നും അവര്‍ വെളിപ്പെടുത്തി. വന്നപ്പോള്‍ കാപ്പി നല്‍കിയത് താനാണ്. 17 വര്‍ഷം മുന്‍പത്തെ കാര്യമാണ്. എന്താണ് സംസാരിച്ചതെന്ന് ശ്രദ്ധിച്ചില്ല. കുര്യന്‍ കുടുംബ സുഹൃത്താണ്. ഇടയ്ക്കൊക്കെ ഫോണില്‍ വിളിക്കാറുണ്ട്. 12 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. കൂടുതലൊന്നും പറയാന്‍ താല്‍പര്യമില്ലെന്നും അവര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറയുന്നു. കുര്യന്‍ വീട്ടില്‍ നിന്ന് ഫോണ്‍ ചെയ്തിരുന്നു. ഫോണ്‍ ചെയ്തശേഷം ഉടന്‍ തന്നെ കുര്യന്‍ വീട്ടില്‍ നിന്നു പോയി. എങ്ങോട്ടാണ് പോയതെന്നു അറിയില്ലെന്നും അന്നമ്മ പറയുന്നു.

കുര്യനെ വൈകിട്ട് അഞ്ചിനാണ് ഇടിക്കുളയുടെ വീട്ടില്‍ വച്ച് കണ്ടതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ എസ് രാജന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. കുര്യനെ രാത്രി ഏഴിനാണ് കണ്ടതെന്ന രാജന്റെ ആദ്യമൊഴിയാണ് കുര്യനെ രക്ഷപ്പെടുത്തിയത്.തിരുവന്‍വണ്ടൂര്‍ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ചാര്‍ലി ഏബ്രഹാമിനൊപ്പം ഡെപ്പോസിറ്റ് കാന്‍വാസ് ചെയ്യുന്നതിനു ഇടിക്കുളയുടെ വീട്ടില്‍ എത്തിയപ്പോഴാണു കുര്യനെ കണ്ടത്. ഇടിക്കുളയുടെ വീട്ടില്‍ എട്ടിന് ഉണ്ടായിരുന്നുവെന്നാണ് കുര്യന്റെ മൊഴി.

താന്‍ ഇടിക്കുളയുടെ വീട്ടില്‍ എത്തിയത് വൈകിട്ട് നാലിനാണെന്ന അന്നമ്മയുടെ മൊഴി തെറ്റാണെന്ന് കുര്യന്‍ പ്രതികരിച്ചു. പ്രായാധിക്യം കാരണം അന്നമ്മയ്ക്ക് ഓര്‍മ്മപ്പിശകുണ്ടാവും. തന്റെ രാജി ലക്ഷ്യം വച്ച് ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. തനിക്ക് അനുകൂലമായി മൊഴി  നല്‍കിയ കെ എസ് രാജന്‍ തിരുത്തിപ്പറയുന്നത് സമ്മര്‍ദ്ദം മൂലമാകാമെന്നും കുര്യന്‍ പ്രതികരിച്ചു.

deshabhimani

No comments:

Post a Comment