കോട്ടയം: സൂര്യനെല്ലി ലൈംഗിക പീഡനകേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് പങ്കുണ്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി പീഡനത്തിനിരയായ പെണ്‍കുട്ടി. കേസില്‍ കുര്യനെ കൂടി പ്രതിപ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ തനിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനായ ചന്ദര്‍ ഉദയ് സിങ്ങിന് പെണ്‍കുട്ടി കത്തയച്ചു.സുപ്രീംകോടതി വിധി വരുന്നതിനുമുമ്പ് തന്നെ പെണ്‍കുട്ടി കത്തയച്ചിരുന്നു.29 നാണു കത്തയച്ചത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സൂര്യനെല്ലിക്കേസിലെ മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്ന നിലയില്‍ ഇനിയെങ്കിലും ഹൈക്കോടതിയില്‍ കേസ് കൈകാര്യംചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. നേരത്തെ രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായി കേസില്‍നിന്ന് രക്ഷപ്പെട്ട കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനടക്കമുള്ള ഉന്നതരുടെ പങ്കും അന്വേഷിക്കണമെന്നും ശൈലജ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസില്ലാതാക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായി: മാതാപിതാക്കള്‍
ചങ്ങനാശേരി: സൂര്യനെല്ലിക്കേസിലെ സുപ്രീംകോടതിവിധി സ്വാഗതാര്‍ഹമാണെന്ന് ഇരയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസ് തേച്ചുമായ്ക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയാകേണ്ട ചില ഉന്നതരുണ്ടെന്നാണ് മനസ്സിലാക്കാനായത്. അവരുടെ പേര് പറയാനോ വെളിപ്പെടുത്താനോ ഭയമുണ്ട്. സുപ്രീംകോടതി വരെ പോയി കേസ് നടത്താനൊന്നും പറ്റിയ സാഹചര്യമല്ല തങ്ങള്‍ക്കുള്ളത്. പ്രതികളായ കശ്മലന്മാരുടെ പേര് കേള്‍ക്കുന്നതുപോലും അറപ്പും വെറുപ്പും ഉളവാക്കുന്നു. കേസിന് സഹായിച്ച ജനാധിപത്യ മഹിള അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള വനിതാസംഘടനകളോടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനോടും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പത്മനാഭന്‍ നായരോടും നന്ദിയുണ്ടെന്നും അച്ഛനും അമ്മയും ദേശാഭിമാനിയോടു പറഞ്ഞു.
deshabhimani
No comments:
Post a Comment