Friday, February 1, 2013
കടലാസ് സംഘങ്ങളെ തേടി തപാല്‍വകുപ്പിന്റെ നെട്ടോട്ടം
കല്‍പ്പറ്റ: ജില്ലാബാങ്ക് പിടിക്കാന്‍ യുഡിഎഫ് തട്ടിക്കൂട്ടിയ കടലാസ് സംഘങ്ങളള്‍ക്കുള്ള പ്രതിനിധിപത്രം നല്‍കാനാവാതെ തപാല്‍വകുപ്പ് വിഷമത്തില്‍. വോട്ട് ചെയ്യാന്‍ ജില്ലാബാങ്ക് തപാലില്‍ അയച്ച സംഘങ്ങള്‍ക്കുള്ള പ്രതിനിധിപത്രം നല്‍കാന്‍ പോസ്റ്റുമാന്‍മാര്‍ നാടുചുറ്റുകയാണ്. വിലാസത്തില്‍ പറയുന്ന സംഘത്തിന്റെ ഓഫീസ് പലയിടത്തുമില്ല. കെട്ടിടമോ ഓഫീസോ പ്രവര്‍ത്തനമോ ഇല്ലാത്ത നൂറോളം കടലാസ് സംഘങ്ങള്‍ക്കാണ് വോട്ടവകാശം നല്‍കിയിട്ടുള്ളത്. ഇതിനെതിരെ നല്‍കിയിട്ടുള്ള കേസ് തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്.
10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 241 സംഘങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ നൂറിലധികവും ബാങ്ക് ഭരണം പിടിക്കാന്‍ തട്ടിക്കൂട്ടിയ കടലാസ് സംഘങ്ങളാണ്. ഇതിനെതിരെ വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്നാല്‍തന്നെ ഹൈക്കോടതിയില്‍ നിയമനടപടികള്‍ നീളും. നിയമവിരുദ്ധ നടപടികളിലൂടെയാണ് ബാങ്ക് ഭരണം പിടിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. കഴിഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍ കൈക്കൊണ്ട നടപടികളും അഴിമതിയും യുഡിഎഫിന് വിനയാകും. നിലവിലുള്ള കലക്ഷന്‍ ഏജന്റുമാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. നിലവിലുള്ളവരെ പിരിച്ചുവിട്ട് കോഴവാങ്ങി പുതിയ നിയമനം നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനെതിരെ കലക്ഷന്‍ ഏജന്റുമാര്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് ജോലിയില്‍ തുടരുന്നത്. എന്നിട്ടും പുതിയ ഏജന്റുമാരെ നിയമിച്ചു. പണം വാങ്ങിയാണ് നിയമനമെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. നിലവിലുള്ള ഏജന്റുമാരെ ദുരിതത്തിലാക്കിയായിരുന്നു പുതിയ നിയമനം. ഒരു സ്ഥലത്തുതന്നെ രണ്ട് ഏജന്റുമാര്‍ വന്നു. പുതിയതായി രൂപീകരിച്ച സംഘങ്ങളിലെ പാര്‍ട്ടൈം സ്വീപ്പര്‍മാരുടെ നിയമനത്തിലും കോഴ ആരോപണം ഉയര്‍ന്നു. മൂന്നുലക്ഷം രൂപവരെ വാങ്ങിയാണത്രെ നിയമനം നടത്തിയത്. മറ്റു തസ്തികളില്‍ പിഎസ്സി ലിസ്റ്റിലുള്ളവരെപോലും നിയമിക്കാന്‍ തയ്യാറായില്ല. സഹകരണനിയമങ്ങളും ചട്ടങ്ങളും നഗ്നമായി ലംഘിച്ചാണ് ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. തെരഞ്ഞെടുപ്പ് നടപടികളിലും വ്യാപകമായ ക്രമക്കേടുകളാണ് നടത്തിയത്. വ്യാജ സംഘങ്ങള്‍ക്ക് വോട്ടവാകാശം നല്‍കിയത് ജില്ലയിലെ സഹകരണമേഖലയുടെ കടക്കല്‍ കത്തിവെക്കലാണ്.
deshabhimani
Labels:
വലതു സര്‍ക്കാര്‍,
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment