Wednesday, February 6, 2013
കുര്യന്‍ രാജിവെയ്ക്കണം, യെച്ചൂരി
സൂര്യനെല്ലി കേസിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. നിയമ നടപടികള്‍ക്ക് കുര്യന്‍ വിധേയനാകണം. നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. അദേഹം സ്വയം രാജിവെച്ചൊഴിയുന്നതാണ് നല്ലത്.
എല്ലാ കോടതികളും തന്നെ കേസില്‍ നിന്ന് ഒഴിവാക്കിയതാണെന്നാണ് കുര്യന്റെ അവകാശവാദം.കേസിലെ എല്ലാ പ്രതികളെയും ഒഴിവാക്കി കൊണ്ടുള്ള 2005 ലെ ഹൈക്കോടതി ഉത്തരവിന് കുര്യനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന 2007 ലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഈ വിധി 2005 ലെ ഹൈക്കോടതി വിധിയെ കൂടി ആശ്രയിച്ചുള്ളതാണ്. 2005 ലെ വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതി അസാധുവാക്കിയിട്ടുള്ളത്. ഇപ്പോഴത്തെ സുപ്രീംകോടതി വിധി വന്ന ശേഷം പെണ്‍കുട്ടി കുര്യനെതിരായ നിലപാട് ആവര്‍ത്തിച്ചിരിക്കയാണ്. തന്നെ പീഡിപ്പിച്ചവരില്‍ കുര്യനും ഉള്‍പ്പെട്ടിരുന്നുവെന്ന മൊഴി കുട്ടി ആവര്‍ത്തിക്കുകയാണ്. ഇരയുടെ മൊഴിക്ക് മുന്‍ഗണന കൊടുക്കണമെന്നാണ് ഇപ്പോഴത്തെ കേന്ദ്ര ഓര്‍ഡിനന്‍സ്. മാത്രമല്ല കുര്യന് പ്രതികൂലമായി മറ്റുപല വെളിപ്പെടുത്തലുകളും വന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കുര്യന്‍ പുതിയ അന്വേഷണത്തെ നേരിടണം. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെയ്ക്കണം- യെച്ചൂരി പറഞ്ഞു.
ആരോപണം പരിശോധിക്കുമെന്ന് എഐസിസി
ന്യൂഡല്‍ഹി: പി ജെ കുര്യനെതിരെയുള്ള ആരോപണം കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് എഐസിസി വക്താവ് റഷീദ് ആല്‍വി അറിയിച്ചു. രാജ്യസഭാ ഉപാധ്യക്ഷനെതിരെ ഉയര്‍ന്ന പരാതി പാര്‍ട്ടി നേതൃത്വം ഉടന്‍ പരിശോധിക്കും. ആല്‍വി അറിയിച്ചു.
അതേസമയം കുര്യനെതിരായ തുടരന്വേഷണം തടയാന്‍ ഉയര്‍ത്തിയ വാദമുഖങ്ങളെല്ലാം തകര്‍ത്തുകൊണ്ട് ശക്തമായ തെളിവുകള്‍ പുറത്തുവരികയാണ്. കേസില്‍ നിന്ന് കുര്യനെ ഒഴിവാക്കാന്‍ സൃഷ്ടിച്ച തെളിവുകളെല്ലാം വ്യാജമാണെന്നും തെളിഞ്ഞു. ഇതോടെ, രാജ്യസഭാ ഉപാധ്യക്ഷനായ കോണ്‍ഗ്രസിന്റെ ഉന്നതനേതാവ് കുര്യന്‍ കുറ്റക്കാരനാണെന്നു വരികയാണ്. അദ്ദേഹത്തിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്നും വ്യക്തമാകുന്നു. സംഭവദിവസം വൈകിട്ട് അഞ്ചിന് കുര്യന്റെ കാര്‍ കുമളി ഗസ്റ്റ് ഹൗസില്‍ കണ്ടതായി തൊഴിലാളി സംഘടനാ നേതാവ് അച്ചന്‍കുഞ്ഞ് വെളിപ്പെടുത്തി. ഇക്കാര്യം നേരത്തെ സിബി മാത്യൂസിനെ അറിയിച്ചിരുന്നുവെങ്കിലും മൊഴി രേഖപ്പെടുത്തിയില്ല. ഇപ്പോള്‍ യുടിയുസി നേതാവാണ് അച്ചന്‍കുഞ്ഞ്
കുര്യന് കേസില്‍നിന്ന് രക്ഷപ്പെടാന്‍ സഹായകമായ മൊഴി നല്‍കിയ തിരുവല്ലയിലെ ഇടിക്കുളയുടെ ഭാര്യ അന്നമ്മയും ബിജെപി നേതാവ് കെ എസ് രാജനും നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ് കുര്യനെതിരായ ശക്തമായ തെളിവുകളാകുന്നത്. വൈകീട്ട് നാലിന് വീട്ടിലെത്തിയ കുര്യന്‍ അഞ്ചു മണിയോടെ തിരിച്ചുപോയി എന്നാണ് ഭാര്യ തിരുവല്ല പുന്നയ്ക്കാട്ടുശേരില്‍ അന്നമ്മ ചൊവാഴ്ച മാധ്യമങ്ങളോടു വെളിപ്പെടുത്തി. സംഭവദിവസം രാത്രി എട്ടുവരെ കുര്യന്‍ ഇടിക്കുളയുടെ വീട്ടിലുണ്ടായിരുന്നു എന്നാണ് രാജന്‍ നേരത്തെ നല്‍കിയ മൊഴി. എന്നാല്‍, കുര്യനെ വൈകീട്ട് അഞ്ചോടെ ഇടിക്കുളയുടെ വീട്ടില്‍ കണ്ടെന്ന് രാജനും കഴിഞ്ഞദിവസം പറഞ്ഞു. ഈ രണ്ട് വെളിപ്പെടുത്തലുകളും കുര്യനെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. താന്‍ നിരപരാധിയാണെന്നും തുടരന്വേഷണം ആവശ്യമില്ലെന്നുമുള്ള കുര്യന്റെ തുടര്‍ച്ചയായ വാദം പൊളിയുകയും കുരുക്കുകള്‍ ഒന്നൊന്നായി മുറുകുകയുമാണ്.
deshabhimani
Subscribe to:
Post Comments (Atom)

No comments:
Post a Comment