Wednesday, February 6, 2013
സ്ത്രീ സുരക്ഷാ കാര്യത്തില്‍ ഇന്ത്യ വളരെ പിന്നില്‍
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിനും കുറക്കുന്നതിനും ഇന്ത്യ തികഞ്ഞ പരാജയമാണെന്ന് പഠന റിപ്പോര്‍ട്ട്. അഭിപ്രായപ്രകടനങ്ങളെ അസഹിഷ്ണുതയോടെ കൈകാര്യം ചെയ്യുന്ന പ്രവണതയും ഏറിവരുകയാണ്. ഗ്ലോബല്‍വാച്ച് എന്ന ആഗോള മനുഷ്യാവകാശ സംഘടനയാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വര്‍ദ്ധിച്ച തോതില്‍ മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ക്രിയാത്മകമായ ഒരു പൗരസമൂഹം, സ്വതന്ത്രമാധ്യമങ്ങള്‍, നിഷ്പക്ഷമായ നീതിന്യായസംവിധാനം എന്നിങ്ങനെ സജീവമായസാമൂഹ്യസംവിധാനംഉണ്ടെങ്കില്‍പ്പോലും അവകാശധ്വംസനങ്ങള്‍ തുടര്‍ക്കഥയാകുന്നു. അപകീര്‍ത്തികരമായ നടപടികള്‍,അഴിമതി, മനുഷ്യാവകാശലംഘനങ്ങള്‍ എന്നിവ നിര്‍ബാധം തുടരുകയാണ്.
665 പേജുകളുള്ളലോക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ നിയമവാഴ്ചയും പോലീസ് സംവിധാനവും പരിഷ്‌ക്കരിക്കരിക്കുന്നതിന് സര്‍ക്കാര്‍ ഭാഗത്തുനിന്നും ആവശ്യമായ നപടികള്‍ ഉണ്ടാകുന്നില്ല. കാര്യക്ഷമമല്ലാത്ത പദ്ധതിനിര്‍വഹണംമൂലം ആരോഗ്യസുരക്ഷതയും വിദ്യാഭ്യാസവും ജനങ്ങള്‍ക്ക് പ്രാപ്യമല്ല. ഇതുകാരണം സ്ത്രീകള്‍, കുട്ടികള്‍, ദലിത്-ആദിവാസി വിഭാഗങ്ങള്‍,മതന്യൂനപക്ഷങ്ങള്‍, വികലാംഗര്‍, ലിംഗന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പ്രാന്തവല്‍ക്കരിക്കപ്പെടുന്നു. ഇവര്‍ വിവേചനങ്ങള്‍ക്കും കൊടിയചൂഷണത്തിനും വിധേയമായിക്കൊണ്ടേയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണവും ലൈംഗികാതിക്രമങ്ങളും ഇന്ത്യ കൈകാര്യം ചെയ്യുന്നത് വളരെ ലാഘവത്തോടെയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥയില്‍ ഇനിയും പരിഷ്‌ക്കാരങ്ങള്‍ ഏറെ നടപ്പാക്കിയെങ്കില്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാനാകൂ. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
janayugom
Subscribe to:
Post Comments (Atom)
No comments:
Post a Comment