Tuesday, February 12, 2013

പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപനം നീതി പൂര്‍വ്വകമാകണം : പരിഷത്ത്


കല്‍പ്പറ്റ: പരിസ്ഥിതി സംരക്ഷണ നിയമത്തിന്റേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ വയനാട് വന്യ ജീവി സങ്കേതത്തി&ലൗാഹ; ചുറ്റും പ്രഖ്യാപിക്കാനിരിക്കുന്ന പാരിസ്ഥിതിക സംവേദക മേഖലയിലെ നിയന്ത്രണങ്ങള്‍ നീതി പൂര്‍വ്വകമായിരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു ജനത്തിന്റെ സാമാന്യ ആവശ്യങ്ങള്‍ക്കോ ക്യഷിക്കോ വിഘാതമാവുന്ന ഒരുനിര്‍ദ്ദേശവും സംവേദക മേഖല പ്രഖ്യാപനത്തിന്റെ ഭാഗമായി ഉണ്ടാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരത്തണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

സാധാരണക്കാരായ ജനങ്ങള്‍ ഇവിടത്തെ പരിസ്ഥിതിക്ക് മുറിവേല്‍പ്പിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സംരക്ഷണ പദ്ധതികള്‍ അവരെ ദ്രോഹിക്കുന്നതാവരുത്. വയനാട് ജില്ലയുടെ സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കി കൊണ്ടായിരിക്കണം നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തേണ്ടത്. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുകയും അവരുടെ ആശങ്കകള്‍ അകറ്റുകയും വേണം. തേക്ക്, യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകളില്‍ നിന്നുള്ള വരുമാനം വേണ്ടെന്ന്വെച്ച് അവയെ സ്വാഭാവിക വനങ്ങള്‍ ആക്കി മാറ്റി സംരക്ഷിക്കണം. വയനാട്ടില്‍ വന്‍ തോതില്‍ ഭൂമി വാങ്ങികൂട്ടുന്ന റിയല്‍ എസ്റ്റേറ്റ്-റിസോര്‍ട് മാഫിയകളേയും അവരുടെ തല തിരിഞ്ഞ ടൂറിസം പദ്ധതികളേയും നിയന്ത്രി&രരലറശഹ;ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തണ്ണീര്‍ തടങ്ങള്‍ നികത്തിയും &മലഹശഴ;കുന്നിടിച്ചും വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുന്ന സ്ഥിതിയാണ് ജില്ലയില്‍ ഇപ്പോഴും ഉള്ളത്. വയനാടിന്&ലൗാഹ; ഒട്ടും യോജ്യമല്ലാത്ത &മലഹശഴ;കുഴല്‍ കിണറുകള്‍ പെരുകുന്നതും നിയന്ത്രിക്കേണ്ടതുണ്ട്. ജില്ല പ്രസിഡണ്ട് കെ ടി ശ്രീവല്‍സന്‍ അധ്യക്ഷനായി. പി വി സന്തോഷ്, പി സുരേഷ് ബാബു, കെ കെ രാമക്യഷ്ണന്‍, ടി പി സന്തോഷ്, കെ കെ സുരേഷ്, എസ് ചിത്രകുമാര്‍, കെ വി മത്തായി, സി എസ് ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 110213

No comments:

Post a Comment